കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്നും തീപടർന്ന് സഹോദരങ്ങളായ മൂന്ന് കുട്ടികൾക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക് ; ദുരൂഹതയെന്ന് ബന്ധുക്കൾ ; സംഭവം കാസർഗോഡ്

കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്നും തീപടർന്ന് സഹോദരങ്ങളായ മൂന്ന് കുട്ടികൾക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക് ; ദുരൂഹതയെന്ന് ബന്ധുക്കൾ ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ

കാസർഗോഡ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്ന് തീ പടർന്ന് പിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികൾക്ക് പൊള്ളലേറ്റു.

കാസർകോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്ത് എ.ടി. താജുദ്ധീൻ നിസാമി ത്വയിബ ദമ്പതികമാരുടെ മക്കളായ ഫാത്തിമ (11), അബ്ദുല്ല (9), മുഹമ്മദ് ആസിഖ് (7) എന്നിവർക്കാണ് പുല്ലിൽ നിന്നും തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപേരും കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്ത് പോയതായി വീട്ടുകാർ പറയുന്നു.കുട്ടികൾ പോയി അൽപ സമയത്തിന് ശേഷം വീടിന് സമീപത്ത് പണി പൂർത്തിയാവാത്ത മഴവെള്ള സംഭരണിയിൽ കൂട്ടിയിട്ടിരുന്ന പുല്ലിൽ നിന്നും തീ പടരുന്നത് കണ്ടത്.

തുടർന്ന് തീ അണയ്ക്കാൻ വീട്ടുകാർ ചെന്നപ്പോഴാണ് മൂന്നു പേരേയും മഴ സംഭരണിയിൽ വീണു കിടക്കുന്നത് കണ്ടത്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയേങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

Tags :