കൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ; കർശന നടപടികളുമായി ജില്ലാഭരണകൂടം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും . വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. കാസർഗോഡ് ജില്ലയിൽ ബേക്കറികൾ തുറക്കണം എന്നാൽ പാനീയങ്ങൾ വിൽക്കരുതെന്നും മൽസ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലത്ത് റോഡുകളിൽ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണറും കളക്ടടറും നേരിട്ട് ഇറങ്ങി. അതേസമയം കടകളുടെ പ്രവർത്തനസമയത്തെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല. തിരുവനന്തപുരത്ത് ചിലയിടത്ത് കടകൾ അടപ്പിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് […]

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഇറങ്ങിയിരിക്കുകയാണ്. യാതൊരു വിധ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ […]

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന : നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകളിലിടിച്ചു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡ്സൈഡിലെ മൺകുഴിയിൽ നിന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ വെള്ളരിക്കുണ്ട്-കൊന്നക്കാട് റോഡിലെ പുങ്ങംചാൽ റേഷൻ കടക്കടുത്താണ് അപകടം നടന്നത്. കൊന്നക്കാട് നിന്നും ചെറുപുഴ വഴി പാലമുണ്ടക്കയത്തേക്ക് സർവ്വീസ്് നടത്തി വരുന്ന ഷാജീസ് മോട്ടോഴ്സിെന്റ ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ചെമ്പേരി സ്വദേശി സിബിക്ക് (44) നെഞ്ചുവേദന അനുഭവപ്പെട്ടതാണ് അപകടകാരണം. കൊന്നക്കാട് നിന്നും പുറപ്പെട്ട ബസിൽ പത്തുയാത്രക്കാർ […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൂടിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും […]

കുറ്റിക്കാട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടിൽ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പൊീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സർജനെത്തി വിശദമായ പരിശോധന നടത്തുമെന്ന് നീലേശ്വരം സി.ഐ കാസർകോട് ് പറഞ്ഞു. മടിക്കൈ ഗവ: ഐ.ടി.ഐക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് പോയ വിദ്യാർത്ഥികളാണ് സംഭവം കണ്ട് പൊലീസിനെ വിവരമറിയിച്ചത്. തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് അങ്ങിങ്ങായി കുറുനരിയോ നായയോ കടിച്ചു കൊണ്ടിട്ടതാണോ എന്ന് സംശയിക്കുന്ന രീതിയിൽ എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അറുപതിനോടുത്ത് പ്രായമുള്ളയാളുടെതാണ് ഇതെന്ന് […]

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസർകോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ജനുവരി പതിനാലിനാണ് രൂപശ്രീയെ കാണാതായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് […]

ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നു ; സി.ഐക്കെതിരെ പരാതിയുമായി പൊലീസുകാരുടെ ഭാര്യമാർ വനിതാ കമ്മിഷനിൽ

  സ്വന്തം ലേഖകൻ കാസർകോട്: ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നു. പൊലീസുകാരനെതിരെ പരാതിയുമായി 12 പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ വനിതാ കമ്മിഷനെ സമീപിച്ചു. കാസർകോട് പൊലീസിലെ വാർത്താവിനിമയ വിഭാഗം ഇൻസ്‌പെക്ടർക്കെതിരേയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഇതേതുടർന്ന് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്‌പെക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ഇതോടെ ജനുവരി 24ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഇൻസ്‌പെക്ടറോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓഫീസിൽ എസ്.ഐ.മാരും സിവിൽ പോലീസ് ഓഫീസർമാരുമായി 28 ജീവനക്കാരാണുള്ളത്. ഇതിൽ 12 പേരുടെ ഭാര്യമാരാണ് പരാതി നൽകിയത്. ഭർതൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും […]

ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കാസർഗോഡ് : ദേശീയപാതയിൽ മഞ്ചേശ്വരം കുഞ്ചത്തൂർ പത്താം മൈലിൽ ബൈക്കും കെ.എസ്.ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30തോടെയാണ് അപകടം. കർണാടക ആർടിസി ബസാണ് അപകടം വരുത്തിയത്. മരിച്ചയാളെയും പരിക്കേറ്റയാളെയും തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

ഇനിയും അവസാനിക്കാതെ എൻഡോസൾഫാൻ ദൂഷ്യഫലങ്ങൾ ; രണ്ട് തലയുമായി പെൺകുഞ്ഞ് പിറന്നു

  സ്വന്തം ലേഖകൻ കാസർഗോഡ് : ഇനിയും അവസാനിക്കാതെ എൻഡോസൾഫാൻ ദൂഷ്യഫലങ്ങൾ. കാസർഗോഡ് ജനറൽ ആശുപത്രിയിൽ രണ്ട് തലയുമായി പെൺകുഞ്ഞ് പിറന്നു. എൻഡോസൾഫാൻ ദുരിതബാധിതമായ ബെള്ളൂരിൽ നിന്നുള്ള സ്ത്രീയ്ക്കാണ് രണ്ടു തലയുമായി പെൺകുഞ്ഞ് പിറന്നത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. മൂന്ന് ദിവസം മുമ്പാണ് കാസർഗോഡ് ബെള്ളൂർ കിന്നിംഗാറിലെ ലോകനാഥ ആചാര്യയുടെ ഭാര്യ ചന്ദ്രകലയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഡോക്ടർമാർ സ്‌കാനിംഗ് നടത്തിയതിൽ ഗർഭസ്ഥ ശിശുവിന്റെ തല വലിപ്പമുള്ളതായി കണ്ടിരുന്നു. തുടർന്നാണ് രണ്ട് തലയുടെ സാദൃശ്യമുള്ള മാംസം കണ്ടെത്തിയതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് […]

28 വർഷങ്ങൾക്ക് ശേഷം കലോത്സവവേദിയായ് കാസർഗോഡ് ; അതിഥികളെ സ്വീകരിക്കാൻ സ്വന്തം വീടൊരുക്കി നാട്ടുകാർ

  സ്വന്തം ലേഖിക കാസർഗോഡ് : 28 വർഷങ്ങൾക്ക് ശേഷം സംസ്ഥാന കലോത്സവത്തെ വരവേൽക്കാനൊരുങ്ങുകയാണ് കാസർഗോഡ് കാഞ്ഞങ്ങാട് നഗരം. വർഷങ്ങൾക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവർക്ക് തദ്ദേശീയരുടെ വീടുകളിൽ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 28 വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാസർകോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകരും നാട്ടുകാരും. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുൾപ്പെടെയുള്ളവർക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകർ ഒരുക്കുന്നത്. തദ്ദേശീയരായ ആളുകളുടെ വീടുകളിൽ ഇവർക്കായി താമസ […]