അതിർത്തി കടത്തില്ലെന്ന പിടിവാശിയിൽ കർണ്ണാടക : ചികിത്സ കിട്ടാതെ ഹൃദ്‌രോഗി മരിച്ചു ; കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയുള്ള എട്ടാമത്തെ മരണം

അതിർത്തി കടത്തില്ലെന്ന പിടിവാശിയിൽ കർണ്ണാടക : ചികിത്സ കിട്ടാതെ ഹൃദ്‌രോഗി മരിച്ചു ; കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയുള്ള എട്ടാമത്തെ മരണം

സ്വന്തം ലേഖകൻ

കാസർഗോഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡുമായകുള്ള അതിർത്തി കർണാടക അടച്ചതോടെ വിദഗ്ധ ചികിത്സ കിട്ടാതെ കാസർകോഡ് ഒരാൾകൂടി മരിച്ചു. കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാൾ മംഗ്ലുരൂവിലായിരുന്നു ചികിത്സ നടത്തി വന്നിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു.

കർണ്ണാടക അതിർത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നൽകാൻ സാധിക്കാതെ വരികെയായിരുന്നു. ഹൃദ്‌രോഗത്തെ തുടർന്ന് നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകആയിരുന്നു. ഇതോടെ കൊറോണക്കാലത്ത് കാസർഗോഡ് ജില്ലയിൽ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ട് ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ മംഗ്ലൂരു കാസർകോഡ് അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്നാണ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞത്. അതിർത്തി അടച്ചത് രോഗത്തിനെതിരെയുള്ള മുൻകരുതൽ നടപടി മാത്രമാണെന്നും കാസർഗോഡ് നിന്നുളള രോഗികളെ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നും യെദ്യൂരപ്പ വ്യക്തമാക്കിയുന്നു. ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയ്ക്ക് അയച്ച കത്തിലാണ് പ്രതികരണം.

ഇതാദ്യമായാണ് കർണ്ണാടക – മംഗ്‌ളൂരൂ അതിർത്തി അടച്ച വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം.