ഒപ്പമുണ്ട് ഞങ്ങൾ….! കൊറോണയെ പ്രതിരോധിക്കാൻ കോട്ടയം മെഡിക്കൽ കോളേജിലെ മാലാഖമാരും ഇനിയുണ്ടാവും ; വൈറസ് ബാധിച്ച വൃദ്ധ ദമ്പതികളെ പരിചരിച്ച ആദ്യ ബാച്ചിലെ പത്ത് പേർ ഉടൻ കാസർകോടേക്ക് തിരിക്കും

ഒപ്പമുണ്ട് ഞങ്ങൾ….! കൊറോണയെ പ്രതിരോധിക്കാൻ കോട്ടയം മെഡിക്കൽ കോളേജിലെ മാലാഖമാരും ഇനിയുണ്ടാവും ; വൈറസ് ബാധിച്ച വൃദ്ധ ദമ്പതികളെ പരിചരിച്ച ആദ്യ ബാച്ചിലെ പത്ത് പേർ ഉടൻ കാസർകോടേക്ക് തിരിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികളെ പരിചരിച്ച് മാതൃകയാവരാണ് കോട്ടയം മെഡിക്കൽ കോളജിലെ ഭൂമിയിലെ മാലാഖമാർ. വൈറസ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയെ തുടർന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത് ദേശീയ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.

കൊറോണ വൈറസ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എല്ലാവരെയും രോഗം ഭേദമാക്കി വീട്ടിലേക്ക് തിരിച്ചയച്ച ആത്മവിശ്വാസത്തിൽ കോട്ടയത്തിന്റെ മാലാഖമാർ ഇനി കാസർകോടേക്ക് തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മവിശ്വാസത്തോടെയുള്ള പരിചരണത്തിൽ കോവിഡിനെ കാസർകോട് നിന്നും തുരത്താനാവും എന്ന വിശ്വാസത്തിലാണ് ഇവർ. ഈ വിശ്വാസത്തിലാണ് കേരളത്തിലെ കോവിഡ് ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിരുന്ന കാസർടേക്ക് യാത്ര തിരിക്കാൻ തയാറായി നിൽക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളെയടക്കം പരിചരിച്ച മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ പത്ത് പേരാണ് കാസർകോടേക്ക് തിരിക്കുന്നത്. ഇവരുടെ ക്വാറന്റയിൻ കാലാവധി വിജയകരമായി പൂർത്തിയാക്കിയ ശേഷം കാസർകോടേക്കുള്ള യാത്രക്ക് തായാറായി നിൽക്കുകയാണ്.

തിരുവനന്തപുരത്തു നിന്നും എത്തിയ കാസർഗോഡ് എത്തിയ പ്രത്യേക സംഘത്തോടൊപ്പമായിരിക്കും കോട്ടയത്തെ മാലാഖമാരും ചേർന്ന് പ്രവർത്തിക്കുക. അതേസമയം ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസർകോട് കോട്ടയത്ത് നിന്നും എത്തുന്ന ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തിൽ രോഗഭേദമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

അതേസമയം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ ഒരു മാസം കൂടി നീളുമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നൽകിയ ചർച്ചയിൽ സൂചന നൽകിയത്.