ലൈഫ് മിഷൻ കോഴ ഇടപാട് ; ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. 5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിൽ വ്യക്തത വരുത്താൻ ശിവശങ്കറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി വാദിച്ചു.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് ശിവശങ്കറെ 4 […]

ചട്ടങ്ങൾ മറികടന്ന് 61കാരന് നിയമനം ; ഫിനാൻസ് വിഭാഗത്തിലെ ജോലിക്കാരിയ്‌ക്ക് 5 ഇന്‍ക്രിമെന്റുകൾ നൽകിയതും ചട്ടങ്ങൾ പാലിക്കാതെ : മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ എം ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ (കെഎസ്‌ഐടിഐഎൽ) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതിൽ ശിവശങ്കറിനു പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നുമുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്. അനധികൃത നിയമനങ്ങൾ നടത്താൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. 2016ൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കർ ഇടപെട്ടാണ് […]

നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് ശിവശങ്കർ അറിഞ്ഞിരുന്നു : കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ ശിവശങ്കർ വിളിച്ചിരുന്നുവെന്ന് സ്വപ്നയുടെ മൊഴി ;സ്വപ്നയുടെ മൊഴി ശിവശങ്കറും ശരിവച്ചിട്ടുണ്ടെന്ന് കോടതി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സ്വര്‍ണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറിവോടെയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ ഉത്തരവിലാണ് ഈ പരാമര്‍ശം . കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ മുദ്രവച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ഉദ്ധരിച്ചാണ് കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ വിളിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ഇ.ഡിയ്ക്ക് നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ […]

സ്വർണ്ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ ; കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കർ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്‌സ്‌മെന്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയതന്ത്ര സ്വർണക്കടത്തിൽ എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കർ നിർദേശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടൂതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിർ സത്യവാഗ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വർണമടങ്ങിയ ബാഗ് വിട്ട് കിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിരുന്നു. ഒപ്പം സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ ഏഴ് ദിവസം കസ്റ്റഡിയിൽ ; മൂന്ന് മണിക്കൂർ തുടർച്ചയായ ചോദ്യം ചെയ്യലിനിടയിൽ ഒരു മണിക്കൂർ വിശ്രമം : ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോടതി ഒരാഴ്ചത്തെ സമയം മാത്രമാണ് അനുവദിച്ചത്. അതേസമയം രണ്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യരുത്, നടുവുവേദന ഉളളതിനാൽ കിടക്കാൻ അനുവദിക്കണമെന്നും ശിവശങ്കറിനായി അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അനുകൂല നടപടിയാണ് കോടതി സ്വീകരിച്ചത്. അടുപ്പിച്ച് മൂന്ന് മണിക്കൂർ മാത്രമെ ശിവശങ്കറിനെ […]

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ; തൊട്ടുപിന്നാലെ ശിവശങ്കർ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശിവശങ്കർ അറസ്റ്റിലായത്. കേസിൽ എൻഫോഴ്‌സ്മെന്റാണ് ശിവശങ്കറിന് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വിവിധ അന്വേഷണ ഏജൻസികൾക്ക് ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ലന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. ശിവശങ്കറിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജൻസികൾ എതിർത്ത് രംഗത്ത് എത്തിയിരുന്നു. സ്വർണക്കടത്തിന്റെ ഗൂഡാലോചനയിൽ […]

ലോക്കറിൽ നിക്ഷേപിക്കാൻ 35 ലക്ഷം അയക്കുന്നുവെന്ന് വാട്‌സാപ്പ് സന്ദേശം ; രണ്ട് ദിവസത്തിന് ശേഷം 30 ലക്ഷം രൂപയുമായി സ്വപ്‌നയും ശിവശങ്കറും വീട്ടിലെത്തി : സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ വെട്ടിലാക്കി ഇ.ഡിയ്ക്ക് മുൻപിൽ വേണുഗോപാലിന്റെ മൊഴി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ശരിക്കും വെട്ടിലാക്കി എൻഫോഴ്‌സ്‌മെന്റിന് മുൻപിൽ ചാർട്ടേട് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. 35 ലക്ഷം രൂപയുടെ ഇടപാടിൽ സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കരനും വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് വേണുഗോപാലിന്റെ മൊഴി. ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു പറഞ്ഞിരിക്കുന്നത്. സ്വപ്‌നയും ശിവശങ്കറും കൊണ്ടുവന്ന ആ […]

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് തിരുവനന്തപുരം ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ ;വേദന സംഹാരി കഴിച്ചാൽ തീരുന്ന അസുഖത്തിന് ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ : ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ്

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുന്നതിനായി ശിവശങ്കർ ആശുപത്രിയിൽ ചികിത്സ തേടിയതിനെ രൂക്ഷമായി വിമർശിച്ച് കസ്റ്റംസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സയെന്ന് കസ്റ്റംസ് ആരോപണം ഉയർത്തിയിട്ടുണ്ട്. ഈ തിരക്കഥയുടെ ഇതിന്റെ ഭാഗമായാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ ശിവശങ്കർ ചികിത്സ തേടിയതെന്നും കസ്റ്റംസ് വിമർശിച്ചു. കസ്റ്റംസ് ഈ കാര്യം വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ്. ശിവശങ്കറിന് നടത്തിയ വൈദ്യപരിശോധനയിൽ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. ശിവശങ്കറിന് ഉണ്ടായിരുന്നത് വേദന സംഹാരി കഴിച്ചാൽ […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് താൽക്കാലിക ആശ്വാസം ; 23വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറുടെവ അറസ്റ്റ് ഹൈക്കോടതി വിലക്കി. കേസിൽ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് അശോക് മേനോൻ ഉത്തരവ് പുറപ്പെടുവിടുവിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ 23 നകം എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകിയിരിക്കുകയാണ്. സ്വർണ്ണക്കടത്ത് അന്വേഷണം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ തൊണ്ണുറ് മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ അന്വേഷണവുമായി […]

അറസ്റ്റിന് സാധ്യത, മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയിൽ ; ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഇന്ന് ഹാജരാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ.എന്നാൽ ചോദ്യം ചെയ്യലിനായി എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചന. അതേ സമയം ശിവശങ്കർ ഇന്ന് […]