ലോക്കറിൽ നിക്ഷേപിക്കാൻ 35 ലക്ഷം അയക്കുന്നുവെന്ന് വാട്‌സാപ്പ് സന്ദേശം ; രണ്ട് ദിവസത്തിന് ശേഷം 30 ലക്ഷം രൂപയുമായി സ്വപ്‌നയും ശിവശങ്കറും വീട്ടിലെത്തി : സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ വെട്ടിലാക്കി ഇ.ഡിയ്ക്ക് മുൻപിൽ വേണുഗോപാലിന്റെ മൊഴി

ലോക്കറിൽ നിക്ഷേപിക്കാൻ 35 ലക്ഷം അയക്കുന്നുവെന്ന് വാട്‌സാപ്പ് സന്ദേശം ; രണ്ട് ദിവസത്തിന് ശേഷം 30 ലക്ഷം രൂപയുമായി സ്വപ്‌നയും ശിവശങ്കറും വീട്ടിലെത്തി : സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ വെട്ടിലാക്കി ഇ.ഡിയ്ക്ക് മുൻപിൽ വേണുഗോപാലിന്റെ മൊഴി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ശരിക്കും വെട്ടിലാക്കി എൻഫോഴ്‌സ്‌മെന്റിന് മുൻപിൽ ചാർട്ടേട് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. 35 ലക്ഷം രൂപയുടെ ഇടപാടിൽ സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കരനും വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് വേണുഗോപാലിന്റെ മൊഴി.

ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്‌നയും ശിവശങ്കറും കൊണ്ടുവന്ന ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചെന്നും വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. ലോക്കർ തുറക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ശിവശങ്കർ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയത്.

വേണുഗോപാലിന് പണം കൈമാറിയതിന് ശേഷമുള്ള ചർച്ചകളിലും ശിവശങ്കർ സ്വപ്നയ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു. പണമടങ്ങിയ ബാഗ് തനിക്ക് കൈമാറിയത് സ്വപ്ന സുരേഷാണെന്നും വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്.

ശിവശങ്കർ 35 ലക്ഷം രൂപ അയക്കുന്നുവെന്ന വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ മുപ്പത് ലക്ഷം രൂപ മാത്രമാണ് വന്നത്.

ലോക്കർ തുറന്ന് പണം നിക്ഷേപിച്ച ശേഷം ശിവശങ്കറിന് താൻ വാട്‌സാപ്പ് സന്ദേശം അയച്ചെന്നും തിരികെ അദ്ദേഹം നന്ദി പറഞ്ഞുവെന്നും വേണുഗോപാൽ പറയുന്നു.

ലോക്കർ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു. പലതവണയായി അവർ 30 ലക്ഷം രൂപ ലോക്കറിൽ നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കർ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്.

സാമ്ബത്തികം കൈകാര്യം ചെയ്യാൻ സ്വപ്നയെ സഹായിക്കണമെന്ന്, തനിക്ക് 20 വർഷത്തിലേറെയായി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനു നിർദ്ദേശം നൽകിയിരുന്നതായി ശിവശങ്കർ നേരത്തെ സമ്മതിച്ചിരുന്നു.

സ്വപ്നയുമായി ചേർന്ന് ജോയിന്റ് ലോക്കർ ആരംഭിക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തിരുവനന്തപുരം എസ്ബിഐയിൽ സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നെന്നുമാണ് വേണുഗോപാൽ വിശദീകരിച്ചത് ഇഡി അറിയിച്ചു. സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കർ ദിവസം മുഴുവൻ അവർക്ക് വാട്‌സാപ് സന്ദേശങ്ങൾ അയയ്ക്കുമായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു.

അതിനാൽ, സ്വർണക്കള്ളക്കടത്ത്, കോൺസുലേറ്റ് കരാറിലെ കമ്മിഷൻ/കൈക്കൂലി എന്നിവ വഴി സ്വപ്ന പണമുണ്ടാക്കുന്നെന്നത് ശിവശങ്കർ അറിഞ്ഞില്ല എന്നത് ശരിയല്ല എന്നും ഇ.ഡി വ്യക്തമാക്കി.