മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് തിരുവനന്തപുരം ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ ;വേദന സംഹാരി കഴിച്ചാൽ തീരുന്ന അസുഖത്തിന് ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ : ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ്

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് തിരുവനന്തപുരം ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ ;വേദന സംഹാരി കഴിച്ചാൽ തീരുന്ന അസുഖത്തിന് ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ : ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുന്നതിനായി ശിവശങ്കർ ആശുപത്രിയിൽ ചികിത്സ തേടിയതിനെ രൂക്ഷമായി വിമർശിച്ച് കസ്റ്റംസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സയെന്ന് കസ്റ്റംസ് ആരോപണം ഉയർത്തിയിട്ടുണ്ട്.

ഈ തിരക്കഥയുടെ ഇതിന്റെ ഭാഗമായാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ ശിവശങ്കർ ചികിത്സ തേടിയതെന്നും കസ്റ്റംസ് വിമർശിച്ചു. കസ്റ്റംസ് ഈ കാര്യം വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവശങ്കറിന് നടത്തിയ വൈദ്യപരിശോധനയിൽ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. ശിവശങ്കറിന് ഉണ്ടായിരുന്നത് വേദന സംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദനമാത്രമാണ്.

വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ പ്രതീക്ഷിച്ചിരുന്നു. അസുഖം നടിച്ചത് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് . കൂടാതെ ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.