മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ; തൊട്ടുപിന്നാലെ  ശിവശങ്കർ അറസ്റ്റിൽ

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ; തൊട്ടുപിന്നാലെ ശിവശങ്കർ അറസ്റ്റിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശിവശങ്കർ അറസ്റ്റിലായത്. കേസിൽ എൻഫോഴ്‌സ്മെന്റാണ് ശിവശങ്കറിന് അറസ്റ്റ് ചെയ്തത്.

ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വിവിധ അന്വേഷണ ഏജൻസികൾക്ക് ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ലന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്.

ശിവശങ്കറിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജൻസികൾ എതിർത്ത് രംഗത്ത് എത്തിയിരുന്നു. സ്വർണക്കടത്തിന്റെ ഗൂഡാലോചനയിൽ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വാദം. നിയമപരമായി മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയർന്നിരിക്കുന്നതെന്നാണ് ശിവശങ്കറിന്റെ വാദം. താൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു.