സ്വർണ്ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ ; കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കർ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്‌സ്‌മെന്റ്

സ്വർണ്ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ ; കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കർ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്‌സ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയതന്ത്ര സ്വർണക്കടത്തിൽ എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കർ നിർദേശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടൂതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിർ സത്യവാഗ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണമടങ്ങിയ ബാഗ് വിട്ട് കിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിരുന്നു. ഒപ്പം സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണത്തിൽ ഇഡി കണ്ടെത്തി.

സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം വർധിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് സ്വപ്‌നയുടെ പേരിൽ മൂന്നാമതൊരു ലോക്കർ കൂടി തുടങ്ങാൻ തീരുമാനിച്ചത്. ലോക്കർ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നവംബർ 11ന് ശിവശങ്കർ വാട്സ്ആപ്പ് സന്ദേശം അയച്ചുവെന്നും ഇഡി വ്യക്തമാക്കി.

പരിശോധനയില്ലാതെ നയതന്ത്ര ബാഗ് വിട്ട് കിട്ടുന്നതിന് കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്ന് ശിവശങ്കർ സമ്മതിച്ചു. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് വിളിച്ചതെന്ന് ശിവശങ്കർ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ ഇന്ന് ഇഡി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ റിമാൻഡ് ചെയ്യണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. ഇതോടൊപ്പം തന്നെ ശിവശങ്കറുടെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.