അറസ്റ്റിന് സാധ്യത, മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ  ഹൈക്കോടതിയിൽ ; ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഇന്ന് ഹാജരാവില്ല

അറസ്റ്റിന് സാധ്യത, മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയിൽ ; ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഇന്ന് ഹാജരാവില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി നൽകിയിരിക്കുന്നത്.

കേസിൽ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ.എന്നാൽ ചോദ്യം ചെയ്യലിനായി എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചന.

അതേ സമയം ശിവശങ്കർ ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ല.മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ചോദിക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.