ലൈഫ് മിഷൻ കോഴ ഇടപാട് ; ശിവശങ്കറിനെ  കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

ലൈഫ് മിഷൻ കോഴ ഇടപാട് ; ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിൽ വ്യക്തത വരുത്താൻ ശിവശങ്കറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി വാദിച്ചു.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടു കോടതി ഉത്തരവായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിന്‍റെ വാദം. രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്.