സ്വർണ്ണക്കടത്ത് കേസ് ക്ലൈമാക്‌സിലേക്കോ…? സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് ഒരേസമസം ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെയും ചോദ്യം ചെയ്യുകയാണ്.കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജിൽ 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതു കേന്ദ്രാനുമതി ഇല്ലാതെയാണ്. കോൺസുലേറ്റാണ് ഈന്തപ്പഴം കൊണ്ടുവന്നതെന്നും വിതരണം ചെയ്യാനായി […]

ലോക്കറിൽ നിന്നും കണ്ടെടുത്ത അഞ്ച് കിലോ സ്വർണ്ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തിരിച്ചടിയാകും ; ഈ സ്വർണ്ണവും അനധികൃതമായി കടത്തിയാണെന്ന് സൂചന : ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ കണ്ടെടുത്ത അഞ്ചുകിലോ സ്വർണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തന്നെ കുരുക്ക് ആകുന്നു. ലോക്കറിൽ നിന്നും കണ്ടെത്തിയ ഈ സ്വർണവും അനധികൃതമായി കടത്തിയതാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ. പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെയും കൂട്ടരെയും ചോദ്യം ചെയ്യും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 625 പവൻ സ്വർണമാണ് ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത്. ഇത്രയും […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുമോ അതോ സാക്ഷിയാക്കുമോ…? ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച എൻ.ഐ.എ ഓഫിസിൽ ഹാജരാവാനിരിക്കെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും. അതേസമയം ചോദ്യം ചെയ്യലിനിന് ഹാജരാവാനിരിക്കെ ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചന. സ്വർണ്ണക്കടത്ത് കേസിൽ തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്താനിരിക്കെയാണ് ശിവശങ്കർ ജാമ്യത്തിനായി ശ്രമിക്കുന്നത്. പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കർ എൻഐഎയോടും ആവർത്തിച്ച് പറഞ്ഞിരുന്നു. തിരുവനന്തപുരം പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കർ […]

സരിത്തും ശിവശങ്കറും ഫോണിൽ ഒരു ദിവസം ബന്ധപ്പെട്ടത് അഞ്ച് തവണ : സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു ; ഫോൺ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസിന്റെ നടപടി. പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോൺ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തുമായി ശിവശങ്കർ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ ഒന്നാം പ്രതിായ പി.എസ്. സരിത്തിനെ ഏപ്രിൽ 20നും ജൂൺ ഒന്നിനുമിടയിൽ […]

ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണ്ണക്കടത്ത് : ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ ചുമതലയിൽ നിന്നും ഒഴിവാക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി എം. ശിവശങ്കരനെതിരേ നടപടിയെടുക്കാൻ സർക്കാർ നീക്കം. സംഭവത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നിരപരാധിയാണെന്ന് തെളിയുന്നത് വരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും ഐടി വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നീക്കം നടക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് വിശദീകരണവും തേടിയേക്കുമെന്നാണ് വിവരം ലഭിക്കുന്നത്. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള അടുത്ത ബന്ധം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ […]