ഡൽഹിയുടെ അതിർത്തികളിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിവിധ മെട്രോ സ്റ്റേഷനുകൾ അടച്ചു ; ഗതാഗതത്തിനും കർശന നിയന്ത്രണം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്. പ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നടപടി കര്‍ശനമാക്കി ഡല്‍ഹി പൊലീസ്. അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിച്ചു. വിവിധ മെട്രോ സ്റ്റേഷനുകളും അടച്ചു. എന്‍എച്ച്‌ 44, ജി ടി കെ റോഡ്, ഔട്ടര്‍ റിങ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐഎസ്‌ബിറ്റി റിങ് റോഡ്, വികാസ് മാര്‍ഗ്, ഐടിഒ,എന്‍എച്ച്‌ 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവയിലെ […]

ചോരയും തലച്ചോറും തെരുവിൽ ചിതറി; ദേശീയ പതാക പുതപ്പിച്ച്‌ കര്‍ഷകന്റെ മൃതദേഹം റോഡിൽ ;രാജ്യതലസ്ഥാനത്തെ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു; ഒരാള്‍ വെടിവെപ്പില്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചെന്ന് കര്‍ഷകര്‍; ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്; റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം.ട്രാക്ടറുകളുമായി ഡല്‍ഹി നഗരത്തെ വലം വെക്കുന്ന കര്‍ഷകര്‍ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ചെങ്കോട്ടയും ഐടിഒയും കോണാട്ട് പ്ലെയ്സും പ്രക്ഷോഭകർ കീഴടക്കി. കൂടാതെ പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകർ പ്രക്ഷോഭവുമായെത്തി. ഐടിഒയിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വെടിവയ്പിലാണ് മരണമെന്നാണ് കർഷകരുടെ ആരോപണം. എന്നാൽ ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡില്‍ ചിതറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പൊലീസ് […]

ആദ്യ സ്റ്റോക്ക് അടുത്ത ആഴ്ച എത്തും; കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്റ്റോക്ക് എത്തും. എന്നാല്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല. വാക്സിന്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച് 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കി വരുന്നുണ്ട്. വാക്സിന്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി, ലോക്നായക് ആശുപത്രി, കസ്തൂര്‍ബ ആശുപത്രി, അംബേദ്ക്കര്‍ ആശുപത്രി […]

ഡൽഹിയെ പിടിച്ചു കുലുക്കി കൊറോണ : ചികിത്സയിലായിരുന്ന ഒന്നരമാസം പ്രായമായ കുഞ്ഞ് മരിച്ചു : രോഗ ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 ആയി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ രാജ്യതലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം. പൊതുജനങ്ങൾക്കൊപ്പം കൊറോണ പ്രതിരോഘിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സർക്കാർ പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപിക്കുന്നത് ഡൽഹിയുടെ കാര്യത്തിൽ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഇതുവരെ ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 കടന്നു. സഫ്ദർജംഗ് ആശുപത്രിയിൽ രണ്ട് നഴ്‌സുമാർക്കും സാകേത് മാക്‌സിൽ മൂന്ന് നഴ്‌സുമാർക്കും എൽ.ജെ.പിയിൽ മൂന്ന് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും രോഗം സ്ഥിരീകരിക്കുന്നത് രോഗ പ്രതിരോധത്തിനെ വളരെയധികം ബാധിക്കുമെന്നത് അധികൃതരെ വളരെയധികം ആശങ്കയിലാക്കുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി പടിഞ്ഞാറൻ […]

മൂന്നാം നാൾ അവരെത്തും…! ഡൽഹി സൈനിക കാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗർഭിണിയടക്കമുള്ള സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക കാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെ 40 അംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. ബസിലാണ് 40 അംഗ സംഘം ബസിൽ പുറപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട ബസ് മൂന്നാംനാൾ കേരളത്തിലെത്തും. 30 മലയാളികളുള്ള സംഘത്തിൽ ഒരു ഗർഭിണിയുമുണ്ട്. തമിഴ്‌നാട്ടുകാരായ ഏഴ് പേരും ബസിലുണ്ട്. രണ്ട് തവണ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനെതുടർന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാർച്ച് 15നും 22നും ഇറ്റലിയിലെ മിലാനിൽ നിന്നും റോമിൽ നിന്നും ഡൽഹിയിൽ എത്തിയവരാണിവർ. […]

ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം : പ്രതിയായ ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കളിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ പൊലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും എട്ട് റൗണ്ട് വെടിയുതിർക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഫെബ്രുവരി 24 നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫറാബാദിൽ വെച്ചാണ് മുഹമ്മദ് ഷാരൂഖ് ഡൽഹി പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികൾക്കും നേരെ നിറയൊഴിച്ചത്. കലാപത്തിനിടെ ഇയാൾ പോലിസിനെതിരെ […]

ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്‌പ്പോൾ വാർത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. അതേസമയം ശനിയാഴ്ച പുലർച്ചെ മുതൽ എഷ്യാനെറ്റ് സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ ആണ് […]

കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിനിടയിൽ അക്രമികളിൽ നിന്നും തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് പൊലീസുകാർ ദേശീയഗാനം പാടാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവരിൽ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി സ്വദേശിയായ ഫൈസാനാണ് മരിച്ചത്. വടക്കുകിടക്കൽ ഡൽഹിയിൽ പൊട്ടിപുറപ്പെട്ട് പിന്നീട് രാജ്യതലസ്ഥാനമാകെ പടർന്ന നാലുദിവസം നീണ്ടുനിന്ന കലാപത്തിൽ 42 പേർ മരിക്കുകയുംഇരുന്നൂറിലധികം പേർ പരിക്കുകളുമായി ആശുപത്രിയിലാവുകയും ചെയ്തു. വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും. എന്നാൽ അതിൽ നാലുപേർ […]

അണയാതെ ഡൽഹി കലാപം : സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34, ഇരുന്നൂറിലധികം പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ശാന്തമാകാതെ വടക്കു കിഴക്കൻ ഡൽഹി. വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട് ഡൽഹിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. സംഘഷർത്തിൽ വ്യാഴാഴ്ച ഏഴ് പേർ മരിച്ചു. സംഘഷത്തിൽ പരിക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. അതേസമയം കലാപം പൊട്ടിപ്പുറപ്പെട്ട വടക്കു-കിഴക്കൻ ഡൽഹിയിൽ കനത്ത ജാഗ്രത തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. സംഘഷത്തെ തുടർന്ന് പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാർ തിരിച്ചെത്തിയാൽ മാത്രമേ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കാൻ കഴിയൂ. കലാപത്തെ തുടർന്ന് […]

അടങ്ങാതെ സംഘപരിവാർ ഭീകരത : ഡൽഹിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17, അൻപത് പൊലീസുകാർ ഉൾപ്പെടെ 180 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിരവധി പേരുടെ ജീവനെടുത്തിട്ടും അടങ്ങാതെ രാജ്യതലസ്ഥാനത്തെ സംഘപരിവാർ ഭീകരത. ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി. ബുധനാഴ്ച രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. ഇതുകൂടാതെ 50 പോലീസുകാർ ഉൾപ്പടെ 180തോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ സംഘഷത്തിനിടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അർധരാത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അധികൃതർ […]