ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം : പ്രതിയായ ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കളിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ പൊലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
പോലീസ് ഉദ്യോഗസ്ഥനെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും എട്ട് റൗണ്ട് വെടിയുതിർക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഫെബ്രുവരി 24 നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫറാബാദിൽ വെച്ചാണ് മുഹമ്മദ് ഷാരൂഖ് ഡൽഹി പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികൾക്കും നേരെ നിറയൊഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാപത്തിനിടെ ഇയാൾ പോലിസിനെതിരെ തോക്കു ചൂണ്ടുന്നതും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദീപക് ദഹിയ എന്ന പൊലീസുകാരൻ ഷാരൂഖിനെ നിരായുധനായി തടയുന്നതും ഈ വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ദിവസങ്ങളിലായി അരങ്ങേറിയ കലാപത്തിനിടയിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.