അണയാതെ ഡൽഹി കലാപം : സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34, ഇരുന്നൂറിലധികം പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ശാന്തമാകാതെ വടക്കു കിഴക്കൻ ഡൽഹി. വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട് ഡൽഹിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. സംഘഷർത്തിൽ വ്യാഴാഴ്ച ഏഴ് പേർ മരിച്ചു. സംഘഷത്തിൽ പരിക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്.
അതേസമയം കലാപം പൊട്ടിപ്പുറപ്പെട്ട വടക്കു-കിഴക്കൻ ഡൽഹിയിൽ കനത്ത ജാഗ്രത തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. സംഘഷത്തെ തുടർന്ന് പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാർ തിരിച്ചെത്തിയാൽ മാത്രമേ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കാൻ കഴിയൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാപത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി. യു എസ്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാർക്കു നിർദേശങ്ങൾ നൽകിയത്. സംഘഷത്തിൽ ഇതുവരെ 106 പേർ അറസ്റ്റിലായി. അക്രമവുമായി ബന്ധപ്പെട്ട് 18 കേസുകൾ എടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.
അതിനിടെ, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്ന് ജനങ്ങളോട് ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡഡൽഹി പൊലീസിനെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കൺമുന്നിലാണെന്നും പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.