ചോരയും തലച്ചോറും തെരുവിൽ ചിതറി; ദേശീയ പതാക പുതപ്പിച്ച്‌ കര്‍ഷകന്റെ മൃതദേഹം റോഡിൽ ;രാജ്യതലസ്ഥാനത്തെ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു; ഒരാള്‍ വെടിവെപ്പില്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചെന്ന് കര്‍ഷകര്‍; ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്; റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം

ചോരയും തലച്ചോറും തെരുവിൽ ചിതറി; ദേശീയ പതാക പുതപ്പിച്ച്‌ കര്‍ഷകന്റെ മൃതദേഹം റോഡിൽ ;രാജ്യതലസ്ഥാനത്തെ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു; ഒരാള്‍ വെടിവെപ്പില്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചെന്ന് കര്‍ഷകര്‍; ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്; റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം.ട്രാക്ടറുകളുമായി ഡല്‍ഹി നഗരത്തെ വലം വെക്കുന്ന കര്‍ഷകര്‍ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ചെങ്കോട്ടയും ഐടിഒയും കോണാട്ട് പ്ലെയ്സും പ്രക്ഷോഭകർ കീഴടക്കി. കൂടാതെ പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകർ പ്രക്ഷോഭവുമായെത്തി.

ഐടിഒയിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വെടിവയ്പിലാണ് മരണമെന്നാണ് കർഷകരുടെ ആരോപണം. എന്നാൽ ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡില്‍ ചിതറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പൊലീസ് ആരോപണത്തെ പൊളിച്ചടുക്കുന്നത്.

‘പൊലീസ് വെടിവെച്ചു, അയാള്‍ക്ക് വെടിയേറ്റു. ട്രാക്ടറിന്റെ നിയന്ത്രണം പോയി മറിഞ്ഞു. മുഖം തകര്‍ന്നു. ഒരു കണ്ണ് മാത്രം മുഖത്ത് ബാക്കി. തലച്ചോര്‍ അടക്കം റോഡില്‍ ചിതറി..’ കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകള്‍ ഇങ്ങനെയാണ്. മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ച്‌ കർഷകർ റോഡിൽ തന്നെ ഇരിക്കുകയാണ്.

നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടര്‍ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി.സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും മറ്റു നിലകൊള്ളുന്ന ഇടമാണ് ഐടിഒ. ഇവിടെ പൊലീസുകാരെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച്‌ ഓടിച്ചിട്ടിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി.
കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി.

ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. കർഷകരുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു.