ഈ വർഷം 200ലധികം കുട്ടികളെ ബാലവേലയിൽ നിന്നും രക്ഷിച്ചതായി ഡൽഹി സർക്കാർ;55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിൽ ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വർഷം രക്ഷപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എൻജിഒ നൽകിയ 183 പരാതികളിൽ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. ഫാക്ടറികളിൽ ജോലി ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി ‘ബച്പൻ ബച്ചാവോ ആന്ദോളൻ’ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സച്ചിൻ ദത്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2019 ഡിസംബർ 8 ന് നഗരത്തിലെ സദർ ബസാറിലെ […]

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

സ്വന്തം ലേഖകൻ ഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഡല്‍ഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡല്‍ഹി ഹൈക്കോടതി വിധിച്ചത്. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ശര്‍മ്മയാണ് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ കന്യകാത്വ പരിശോധനക്കെതിരെ 2009ല്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയായതുകൊണ്ട് കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നത് അത്തരമൊരു പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്നും കോടതി വിധിച്ചു. ഇത് പൗരന്‍റെ സ്വകാര്യതയും […]

എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപ; പടുകിളവൻ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു; ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോ?

ശ്രുതിക്കുട്ടി പി എസ് തിരുവനന്തപുരം: കെ വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ചവന് പനിക്കുള്ള പാരസെറ്റാമോൾ ഗുളിക പോലും സർക്കാർ ആശുപത്രികളിൽ ഇല്ല . ഈ ഗതികെട്ട അവസ്ഥയിലാണ് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാതെ കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചത്. വർഷങ്ങളോളം എംപിയും മന്ത്രിയും എം എൽ എ യുമായിരുന്ന് കോൺഗ്രസിനേയും മലയാളികളേയും വർഷങ്ങളോളം സേവിച്ച് മടുത്തിട്ടാണ് തിരുത തോമ മറുകണ്ടം ചാടിയത്. ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് കൊണ്ട് […]

ഭാര്യയുമായി തർക്കം ; രണ്ടു വയസ്സുകാരനെ പിതാവ് മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു ; പിന്നാലെ പിതാവും ചാടി ; ഗുരുതരമായ പരിക്കുകളോടെ ഇരുവരും ആശുപത്രിയിൽ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ദില്ലി: രണ്ട് വയസ്സുകാരനെ പിതാവ് മൂന്നു നിലയുള്ള വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു. കുട്ടിയെ താഴേക്ക് എറിഞ്ഞതിന് പിന്നാലെ ഇയാളും കൂടെ ചാടിയതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലെ കൽകാജിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നാണ് ഇയാൾ കുട്ടിയെ ബാൽക്കണിയിൽ നിന്ന് താഴെക്കിട്ടത്. മാൻ സിങ്ങും ഭാര്യ പൂജയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പം കൽക്കാജിയിലെ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ ഇപ്പോൾ താമസിച്ചിരുന്നത്. […]

എസ് ഐ ആയ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അഭിഭാഷകനായ ഭർത്താവ് ; സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി ; സ്ത്രീധനത്തിന്റെ പേരിലും പീഡനം നടക്കുന്നുണ്ടെന്ന് പരാതിക്കാരി

ഡൽഹി : പട്ടാപ്പകൽ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടിട്ടും നടപടി എടുക്കുന്നില്ല എന്ന പരാതിയുമായി പൊലീസ് എസ് ഐ ആയ ഭാര്യ. അഭിഭാഷകനായ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പൊലീസ് ഉദ്യോഗസ്ഥ പുറത്തുവിട്ടു. ക്രൂരമര്‍ദനത്തിന് ശേഷം ഇപ്പോഴും ഭര്‍ത്താവ് സ്വതന്ത്രനായി പുറത്തിറങ്ങി നടക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഉള്‍പ്പെടെ ടാഗ് ചെയ്താണ് ഉദ്യോഗസ്ഥയുടെ ട്വീറ്റ്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥയായ ഡോളി തിവാതിയയാണ് ഭര്‍ത്താവും അഭിഭാഷകനുമായ തരുണ്‍ ദബാസിനെതിരെ പരാതി ഉന്നയിച്ചത്. വാഹനമിടിച്ചതുമായി ബന്ധപ്പെട്ട് […]

കഴിക്കാൻ എന്തുണ്ട്? പാറ്റയിട്ട പരിപ്പുകറി എയിംസിൽ ശസ്ത്രക്രീയക്ക് വിധേയനാക്കിയ 4വയസുകാരന് ആഹാരമായി വിളമ്പിയത് ചത്ത പാറ്റയുള്ള പരിപ്പുകറി

ന്യൂഡൽഹി : ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റ. ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയ്ക്ക് വിളമ്പിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. “ദേശീയ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ സ്ഥാപനത്തിലെ […]

വായു മലിനീകരണം രൂക്ഷം ; ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ; ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ പ്രവേശിക്കുന്നതിൽ വിലക്ക്

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ. മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം, സിഎൻജി-ഇലക്ട്രിക് ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. അന്തരീക്ഷ മലിനീകരണം ഡൽഹിയിലെ മാത്രമല്ല, ഉത്തരേന്ത്യയിലെ ആകെ വിഷയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. ബിജെപി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്നും, […]

ഡല്‍ഹിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊന്ന കെജ്രിവാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ തിരിച്ചടി; ഇനി ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരില്ല; ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയെ നിയന്ത്രിക്കും; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കെജ്രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്റ് വര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ഇതോടെ ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണിത്. കോവിഡ് വ്യാപനവും ഓക്‌സിജന്‍ ദൗര്‍ലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും കേന്ദ്രസര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും […]

കര്‍ഷകരെ പിന്തുണയ്ക്കാന്‍ 40 ആഡംബര ബസുകളില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിലേക്ക്; ഫണ്ട് വന്നത് നിരോധിത സംഘടനകളില്‍ നിന്നാണെന്ന് സൂചന; യാത്ര സംഘടിപ്പിച്ച സിപിഎമ്മിന് പുതിയ കുരുക്ക്; അന്വേഷണത്തിനൊരുങ്ങി ഇന്റലിജന്‍സ് ബ്യൂറോ

സ്വന്തം ലേഖകന്‍ കൊച്ചി: കര്‍ഷ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് ആഡംബര ബസുകളില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയത് ആരാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. 40 ആഡംബര ബസുകളിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഇതിനായി വന്ന ഫണ്ട് നിരോധിത സംഘടനകളുടെയും അവരുമായി ബന്ധമുള്ളവരുടേതും ആണെന്ന് ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള വിവരമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ തേടുന്നത്. സിപിഎം നേതാക്കളില്‍ ചിലരും ഒരു സംസ്ഥാന മന്ത്രിയുമാണ് യാത്രയുടെ കേരളത്തിലെ സംഘാടകര്‍ എന്നാണ് വിവരം. ഇതിന് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) അന്വേഷണം ട്രാവല്‍ […]

സമരക്കാര്‍ ദേശീയപതാക വലിച്ചെറിഞ്ഞോ? വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

സ്വയം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്നലെ തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തിരണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ ടി ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായും 83 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെങ്കോട്ടയില്‍ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരന്‍ ത്രിവര്‍ണപതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. […]