കേരളത്തിലെ പ്രവാസികള്‍ മരണ വ്യാപാരികളല്ല; വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധനയുടെ പേരിൽ വട്ടം കറക്കി അധികൃതർ ;സൂപ്പര്‍ സ്‌പ്രെഡറിന് ശേഷം വീണ്ടും ജനിതക മാറ്റം സംഭവിച്ച വൈറസ്; പുതിയ ഇനം ചൈനയില്‍ നിന്നല്ല, ദക്ഷിണാഫ്രിക്കയിൽ നിന്ന്; പുതിയ കോവിഡിനെ നേരിടാന്‍ കേരളം

സ്വന്തം ലേഖകന്‍ കൊച്ചി: ബ്രിട്ടനില്‍ രണ്ടാം വ്യാപന തരംഗത്തില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത കുഴപ്പത്തിലാക്കിയിരിക്കുന്നത് യുകെയില്‍ നിന്നും അവസാന വിമാനങ്ങളില്‍ കൊച്ചിയില്‍ എത്തിയ മലയാളികളെയാണ്. മുഴുവന്‍ യാത്രക്കാരും വൈറസ് വാഹകരാണെന്ന മട്ടിലാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നും രോഗികളോടും പ്രായമായവരോടും പരിഗണന കാട്ടിയില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം വിദേശി മലയാളി സമൂഹത്തോട് കാട്ടിയ ക്രൂരത ആവര്‍ത്തിക്കപ്പെടുമോ എന്ന സംശയം അസ്ഥാനത്തല്ല എന്നാണ് എയര്‍പോര്‍ട്ടില്‍ അരങ്ങേറിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ലണ്ടന്‍ സ്ലോവില്‍ താമസിക്കുന്ന ജെ ജെ വില്‍സിലെ അഭിഭാഷകനായ ജേക്കബ് എബ്രഹാം, […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം : ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മരിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര മാസങ്ങൾക്ക് മുൻപ് അഹമ്മദാബാദിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിന് മരിച്ച കണ്ണൂർ കിഴക്കേടത്ത് സലീഖിനാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം മുപ്പത്താറായി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും വീട്ടിൽ തുടരുകയായിരുന്നു. ഉദര രോഗമുണ്ടായിരുന്നുവെങ്കിലും മതിയായ ചികിത്സ തേടാതെ ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീഡിയോ […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തൃശൂർ : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം കൂടി. ജൂലായ് അഞ്ചിനാണ് കുഴഞ്ഞ് വീണ് മരിച്ച അരിമ്പൂർ സ്വദേശി വത്സലയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വീട്ടമ്മയുടെ രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസ്റ്റീവ് ആയത്. അതേസമയം വീട്ടമ്മയുടെ പോസ്റ്റുമോർട്ടത്തിന് മുൻപെടുത്ത സാമ്പിളിന്റെ പരിശോധനാ ഫലം വരുന്നതിന് മുൻപാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു സംസ്‌കാരം ചടങ്ങുകൾ നടന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച കെ.എസ.്ആർ.ടി.സി കണ്ടക്ടർ ഉണ്ടായിരുന്ന ബസിൽ വത്സലയുടെ […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി : കാസർഗോഡ്  മരിച്ച പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കർണാടക ഹുബ്ലിയിൽ നിന്നു വരുന്നതിനിടെ കാസർഗോഡ് വച്ചു മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇയാൾ കോവിഡ് ബാധിച്ച് മരിച്ചത് എന്ന് വ്യക്തമായത്. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ബി.ആർ.അബ്ദുൾ റഹമാനാണ് (48 വയസ്) മരിച്ചത്. ഇയാൾക്ക് വൈറസ് ബാധയുണ്ടായത് കർണാടകയിൽ നിന്നെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലം നേരത്തെ പോസിറ്റീവ് ആയിരുന്നു. എന്നാൽ, വിദഗ്ധ പരിശോധന കൂടി കഴിഞ്ഞപ്പോഴാണ് മരിച്ചയാൾക്ക് കോവിഡ് ഉണ്ടെന്ന് […]

പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,906 പേർക്ക് ; ഇതുവരെ മരിച്ചത് 16,095 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ 5,28,589 പേർക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇത് വരെ 16,095 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ തെട്ടിക്കുന്ന കണക്കുകൾക്കിടയിൽ 13,832 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ […]

കീഴടങ്ങാതെ കൊറോണ വൈറസ് ബാധ : ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9179919 പേർക്ക് ; ആകെ മരണം 472461 ആയി ; മുഴുവൻ വിദേശ വിസകളും അമേരിക്ക വിലക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് 141222 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 9179919 ആയി ഉയർന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473461 ആയി ഉയർന്നു. ബ്രസീലിൽ മാത്രം മരണസംഖ്യ 51,400 ആയി. അമേരിക്കയിൽ മാത്രം ഇതുവരെ 1,22,607 പേരാണ് മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വിസകൾ അമേരിക്ക വിലക്കിയിരിക്കുകായാണ്. അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1b വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2b വീസകൾ, കമ്ബനി […]

ഉറവിടം അറിയാതെ സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; ആശങ്കയിൽ ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഉറവിടം അറിയാതെ മറ്റൊരു കോവിഡ് മരണം കൂടി. സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച രമേശന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൈറസിന്റെ ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. തലസ്ഥാനത്ത് നേരത്തേ കൊറോണ വൈറസ് ബാധിച്ച മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിനും വൈദികൻ ഫാ. കെ.ജി വർഗീസിനും എവിടെ നിന്നാണ് രോഗം വന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കൂട്ടത്തിലേക്കാണ് രമേശിന്റെ മരണം കൂടി. മെയ് 23നാണ് രമേശനെ തിരുവനന്തപുരം […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് കോവിഡ് മരണം 19 ആയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 19 ആയി. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. ജൂണ്‍ 9നാണ് ഹുസൈന്‍ മുംബൈയിൽ നിന്നും നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മുംബൈയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ […]

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ചാലക്കുടി സ്വദേശിനി ; സംസ്ഥാനത്ത് കൊറോണ മരണം 16 ആയി

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തെ ആശങ്കയിലാക്കി വീണ്ടും കോവിഡ് മരണം. രോഗം സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചാലക്കുടി സ്വദേശിയായ 43കാരിയാണ് മരിച്ചത്. ഇതോടെ തൃശൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണവും സംസ്ഥാനത്തെ പതിനാറാമത്തെ കൊറോണ മരണമാണ്. തൃശൂർ ജില്ലയിൽ ഞായറാഴ്ചയും ഒരാൾ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 87കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 40 പേർ ഇപ്പോൾ […]

കോട്ടയം സ്വദേശിയായ നഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മ (64) യാണ് മരിച്ചത്. ശിവാജി ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് കൊവിഡ് രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇവർ മരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ നഴ്‌സ് കൂടിയാണ് രാജമ്മ. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വർഷങ്ങളായി ഡൽഹിയിൽ നഴ്‌സ് […]