ഉറവിടം അറിയാതെ സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; ആശങ്കയിൽ ആരോഗ്യ വകുപ്പ് അധികൃതർ

ഉറവിടം അറിയാതെ സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; ആശങ്കയിൽ ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഉറവിടം അറിയാതെ മറ്റൊരു കോവിഡ് മരണം കൂടി. സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച രമേശന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വൈറസിന്റെ ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. തലസ്ഥാനത്ത് നേരത്തേ കൊറോണ വൈറസ് ബാധിച്ച മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിനും വൈദികൻ ഫാ. കെ.ജി വർഗീസിനും എവിടെ നിന്നാണ് രോഗം വന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കൂട്ടത്തിലേക്കാണ് രമേശിന്റെ മരണം കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 23നാണ് രമേശനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗശമനം ഉണ്ടായതിനെ തുടർന്ന് 25ന് ഇദ്ദേഹത്തെ ആശുപത്രിയിൽനിന്നും വിട്ടയക്കുകയായിരുന്നു.

എന്നാൽ പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഈ മാസം പത്തിന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഈ സമയത്തൊന്നും ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയിരുന്നില്ല എന്നാതാണ് ലഭിക്കുന്ന വിവരം. മരിച്ചതിന് ശേഷമാണ് ഇയാളുടെ സ്രവ പരിശോധന നടത്തുന്നത്. ഇദ്ദേഹം ദീർഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്‌രോഗത്തിനും ചികിത്സ തേടിയിരുന്നു.

കൊറോണ മരണത്തിന്റെ ഉറവിടം അറിയാൻ സാധിക്കാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ.