കോട്ടയം സ്വദേശിയായ നഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം സ്വദേശിയായ നഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മ (64) യാണ് മരിച്ചത്. ശിവാജി ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു.

രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് കൊവിഡ് രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇവർ മരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ നഴ്‌സ് കൂടിയാണ് രാജമ്മ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുമ്പാണ് ഇവർക്ക് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വർഷങ്ങളായി ഡൽഹിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ. ഡൽഹിയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌സാണ് രാജമ്മ. ഭർത്താവ്: മധുസൂദനൻ.