കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ കൊച്ചിയിലെത്തിയത് ഖത്തർ എയർവേയ്‌സിൽ ; 29 ന് എത്തിയ മറ്റ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

സ്വന്തം ലേഖകൻ പത്തനംതിട്ട: കേരളത്തിൽ പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക്  കൊറോണ സ്ഥിരീകരിച്ചു. ഇവർ എത്തിയത് ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29ന് ഖത്തർ എയർവേയ്‌സിന്റെ (ക്യു.ആർ126) വെനീസ്-ദോഹ വിമാനത്തിൽ. ഈ വിമാനത്തിൽ എത്തിയ സഹയാത്രികരും മറ്റു ബന്ധപ്പെട്ടവരും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. മാർച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ തന്നെ ക്യൂ.ആർ […]

ഭക്തരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയിക്കും കൊറോണയെ പേടി ; ഭക്തർക്കുള്ള ദർശനം നിർത്തിവെച്ച് മാതാ അമൃതാനന്ദമയീ മഠം

സ്വന്തം ലേഖകൻ കൊല്ലം: അശരണരായവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയീക്കും കൊറോണയെ പേടി. ഭക്തർക്കുള്ള ദർശനം താൽകാലികമായി നിർത്തിവെച്ച് മാതാ അമൃതാനന്ദമയി മഠം. നടപടി രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്. അതേസമയം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എന്നാണ് മഠം വ്യക്തമാക്കുന്നത്. വിദേശികളടക്കം മൂവായിരത്തിലധികം ഭക്തജനങ്ങളാണ് ഇവരുടെ ദർശനത്തിന് വേണ്ടി ദിവസവും കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ എത്താറുള്ളത്. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയി മഠത്തിന് നിർദേശം നൽകിയിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച […]

കാൻസറിനെയും കൊറോണയേയും തുരത്താൻ ചാണകം സഹായിക്കും, ഗുജറാത്തിലെ ആശുപത്രികളിൽ രോഗികൾക്ക് ചാണകവും ഗോമൂത്രവും ചേർത്ത്‌ ഉണ്ടാക്കുന്ന പഞ്ചാമൃതം നൽകാറുണ്ട് : വിവാദ ചാണക പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മൂവ്വായിരത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചുവീണത്. ഇതിനിടെ കൊറോണയും കാൻസറും വരാതിരിക്കാൻ ചാണകവും സഹായിക്കുമെനന് വിവാഹ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ. ഗുജറാത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് ചാണകവും ഗോമൂത്രവും ചേർന്ന പഞ്ചാമൃതം നൽകാറുണ്ടെന്നും സുമൻ പറഞ്ഞു. അസമിൽ നിന്നുള്ള എംഎൽഎയാണ് സുമൻ. ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സർക്കാർ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോൾ, പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എംഎൽഎ […]

സ്വന്തം വിവാഹം വരെ മാറ്റി വച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2250 കഴിഞ്ഞു ; രോഗ ബാധിതരുടെ എണ്ണം 76,794

സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്വന്തം വിവാഹം വരെ മാറ്റിവച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി. ചൈനയിൽ രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടർ പെംഗ് യിൻഹുവ(29) ആണു മരിച്ചത്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. ജനുവരിയിൽ ചൈനീസ് പുതുവത്സരാഘോഷ സമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടർ. വുഹാനിൽ കൊറോണ പടർന്നു പിടിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. കൊറോണയ്ക്കിരയായി മരിച്ച ഒൻപതാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഇദ്ദേഹം. അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം […]

കൊറോണയിൽ വിറച്ച് ചൈന : മരിച്ചവരുടെ എണ്ണം 908 ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 40,171 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊറോണ വൈറസ് വിറച്ച് ചൈന. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ. 40,171 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽപേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പുതിയതായി 3,062 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വുഹാനിലും ഹുബൈയിലും സ്ഥിതി അതിഗുരുതമാണെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാകും. അതേസമയം പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ അഞ്ചുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ […]