സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം : ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മരിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം : ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മരിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ: ഒന്നര മാസങ്ങൾക്ക് മുൻപ് അഹമ്മദാബാദിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിന് മരിച്ച കണ്ണൂർ കിഴക്കേടത്ത് സലീഖിനാണ് രോഗം സ്ഥിരീകരിച്ചത്.

മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം മുപ്പത്താറായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും വീട്ടിൽ തുടരുകയായിരുന്നു. ഉദര രോഗമുണ്ടായിരുന്നുവെങ്കിലും മതിയായ ചികിത്സ തേടാതെ ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വീഡിയോ കോളിലൂടെയും മറ്റുമാണ് ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. യുവാവിന് കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം യുവാവിന് ലഭിച്ച ചികിത്സയിൽ പിഴവുണ്ടെന്ന് കാട്ടി പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സലീഖിന്റെ ബന്ധുക്കൾ.