കീഴടങ്ങാതെ കൊറോണ വൈറസ് ബാധ : ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9179919 പേർക്ക് ; ആകെ മരണം 472461 ആയി ; മുഴുവൻ വിദേശ വിസകളും അമേരിക്ക വിലക്കി

കീഴടങ്ങാതെ കൊറോണ വൈറസ് ബാധ : ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9179919 പേർക്ക് ; ആകെ മരണം 472461 ആയി ; മുഴുവൻ വിദേശ വിസകളും അമേരിക്ക വിലക്കി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്ത് 141222 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 9179919 ആയി ഉയർന്നു.

ലോകത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473461 ആയി ഉയർന്നു. ബ്രസീലിൽ മാത്രം മരണസംഖ്യ 51,400 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിൽ മാത്രം ഇതുവരെ 1,22,607 പേരാണ് മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വിസകൾ അമേരിക്ക വിലക്കിയിരിക്കുകായാണ്.

അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1b വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2b വീസകൾ, കമ്ബനി മാറ്റത്തിനുള്ള L1 വിസകളാണ് വിലക്കിയിരിക്കുന്നത്.

എന്നാൽ ഇപ്പോൾ അമേരിക്കയിലുള്ളവർക്ക് വിലക്ക് ബാധകമല്ല. ഈ വിലക്ക് ഈ വർഷം മുഴുവൻ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ വന്നത്.

അതേ സമയം ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്നും സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്.