സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

തൃശൂർ : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം കൂടി. ജൂലായ് അഞ്ചിനാണ് കുഴഞ്ഞ് വീണ് മരിച്ച അരിമ്പൂർ സ്വദേശി വത്സലയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വീട്ടമ്മയുടെ രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസ്റ്റീവ് ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വീട്ടമ്മയുടെ പോസ്റ്റുമോർട്ടത്തിന് മുൻപെടുത്ത സാമ്പിളിന്റെ പരിശോധനാ ഫലം വരുന്നതിന് മുൻപാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു സംസ്‌കാരം ചടങ്ങുകൾ നടന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച കെ.എസ.്ആർ.ടി.സി കണ്ടക്ടർ ഉണ്ടായിരുന്ന ബസിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു.അതേസമയം മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

രോഗ ലക്ഷണങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ല. ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപ്പെട്ടതാവാമെന്നാണ് പ്രാഥമിക നിഗമനം.