സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ചാലക്കുടി സ്വദേശിനി ; സംസ്ഥാനത്ത് കൊറോണ മരണം 16 ആയി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ചാലക്കുടി സ്വദേശിനി ; സംസ്ഥാനത്ത് കൊറോണ മരണം 16 ആയി

സ്വന്തം ലേഖകൻ

തൃശൂർ: കേരളത്തെ ആശങ്കയിലാക്കി വീണ്ടും കോവിഡ് മരണം. രോഗം സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചാലക്കുടി സ്വദേശിയായ 43കാരിയാണ് മരിച്ചത്.

ഇതോടെ തൃശൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണവും സംസ്ഥാനത്തെ പതിനാറാമത്തെ
കൊറോണ മരണമാണ്. തൃശൂർ ജില്ലയിൽ ഞായറാഴ്ചയും ഒരാൾ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 87കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസംമുട്ടലിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 40 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

അതേമസമയം സംസ്ഥാനത്ത് രോഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ കോവിഡ് ദ്രുതപരിശോധന നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇന്നുമുതലായിരിക്കും കോവിഡ് ദ്രുത പരിശോധന നടത്തുക. ആരോഗ്യപ്രവർത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനയ്ക്ക് വിധേയമാക്കും.

ഇവർക്ക് പുറമെ വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ, 65 വയസ്സിനു മുകളിലുള്ളവർ എന്നിവരെയും ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.