പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,906 പേർക്ക് ; ഇതുവരെ മരിച്ചത് 16,095 പേർ

പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,906 പേർക്ക് ; ഇതുവരെ മരിച്ചത് 16,095 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഇതോടെ 5,28,589 പേർക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇത് വരെ 16,095 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ തെട്ടിക്കുന്ന കണക്കുകൾക്കിടയിൽ 13,832 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ വാർത്ത.

രാജ്യത്ത് ഇത് വരെ 2,03,051 പേർ കൊവിഡ് മുക്തരായിട്ടുണ്ട്. കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ 1,59,133 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ് 80,188 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. 2558 പേരാണ് ഇത് വരെ ഡൽഹിയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.