ദുരന്തം വിതച്ച് കൊറോണ വൈറസ് ബാധ : അമേരിക്കയിൽ മരണസംഖ്യ 20,000 കടന്നു ; ലോകത്ത് കോവിഡ് ബാധിച്ചവർ 17 ലക്ഷം പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് നൂറ് ദിനം കടന്നിട്ടും കൊറോണയ്ക്ക് മുന്നിൽ പകച്ച് ലോകം. ലോകത്തെ വൻ ശക്തിയായ അമേരിക്കയിൽ സ്ഥിതിഗതികൾ അതി രൂക്ഷമായിരിക്കുകയാണ്. അമേരിക്കയിൽ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,0699 പേരാണ് അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്. 1808 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത്. അതേസമയം ഇറ്റലിയിൽ 19, 468 പേർക്കാണ് ജീവൻ നഷ്ടമായത്. അമേരിക്കയിൽ പുതുതായി 18,940 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. […]

സ്ഥിതി അതീവ ഗുരുതരം…! ലോകത്ത് കൊറോണ കവർന്നത് ഒരു ലക്ഷത്തിലധികം ജീവനുകൾ ; രോഗബാധിതർ 1,694,954 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലഴ്ത്തി കൊറോണ വൈറസ് ബാധ മുന്നേറുമ്പോൾ രോഗത്തെ മറിക്കടക്കാനാവാതെ ലോകരാജ്യങ്ങൾ കുഴങ്ങുകയാണ്. ഇതുവരെ ലോകത്താകമാനം കൊറോണ കവർന്നത് ഒരു ലക്ഷത്തിലധികം ജീവനുകളാണ്. ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ 102,607 ആയി ഉയർന്നു. ലോകരാജാ്യങ്ങളിൽ 1,694,954 പേർക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. യൂറോപ്പിലാണ് ആകെ മരിച്ചവരുടെ എണ്ണത്തിൽ വർധനവ്. 70,000ത്തോളം മരണമാണ് യൂറോപ്പിൽ മാത്രം സംഭവിച്ചിരിക്കുന്നത്. 30 ദിവസത്തിനിടെയാണ് 95,000 മരണവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഒരോ […]

ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് അഞ്ച് മലയാളികളുടെ ജീവനുകൾ : പനി ബാധിച്ചവർക്ക് പരിശോധനകൾ നടത്താൻ പോലും ഇടമില്ലാതെ ലോകത്തെ വാണിജ്യ നഗരം ; അമേരിക്കയിൽ മലയാളികൾ അതീവ ജാഗ്രതയിലും ഭീതിയിലും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ പിടിച്ചുകുലുക്കിയ കൊറാണ വൈറസ് ബാധ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ വാണിജ്യ നഗരമെന്ന് അറിയപ്പെടുന്ന ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ അഞ്ച് മലയാളികളാണ് മരിച്ചത്. ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെയാണ് ഇവിടെ മലയാളികൾ ജോലിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരേക്കാൾ രോഗ പരിശോധന പോലും നടത്താതെ മരിക്കുന്നവരാണ കൂടുതലും. നിലവിലുള്ള സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് ഇവിടുത്തെ മലയാളികൾ പറയുന്നത്. പല ആശുപത്രികളിലും വേണ്ടത്ര ജീവനക്കാരില്ല. പലരും രോഗം ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ […]

കൊറോണയിൽ ഭീതിയൊഴിയാതെ ലോകം : മരണസംഖ്യ 37000 കടന്നു, രോഗബാധിതർ ഏഴ്‌ലക്ഷത്തിലധികം ; ഇറ്റലിയിൽ തിങ്കളാഴ്ച മാത്രം മരിച്ചത് 812 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗബാധയിൽ മരിച്ചവരുടെ എണ്ണം 37000 കടന്നു. ലോകത്ത് ഇതുവരെ 37,811 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.അതേസമയം ആഗോള തലത്തിൽ 7,85,534 പേർക്ക് ആണ് ലോകവ്യാപകമായി രോഗം ബാധിച്ചരിക്കുന്നത്. ഇതിൽ 1,65,585 പേർക്ക് രോഗം ഭേദമായി. ഇറ്റലിയിൽ മാത്രം 101,739 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 11,591 പേർ മരണമടഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനിടെ 812 പേരാണ് ഇറ്റലിയിൽ മരണമടഞ്ഞത്. അമേരിക്കയിലും കോവിഡ് ബാധിതതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 1,64,248 പേർക്കാണ് അമേരിക്കയിൽ ഇതുവരെ […]

കൊറോണയിൽ വിറങ്ങലിച്ച് കേരളം : സംസ്ഥാനത്തെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് ഇന്ന് രാവിലെ മരിച്ചത്. പോത്തൻകോട് വാവരമ്പം സ്വദേശിയായ റിട്ട.എസ്.ഐ അബ്ദുൾ അസാസാണ് (68) ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. എന്നാൽ, ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും പരിശോധനാ ഫലം കൂടി ലഭിച്ചെങ്കിൽ മാത്രമേ ആശങ്കയ്ക്കു അറുതിയുണ്ടാകൂ. 23 നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും […]

ഹോം ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശം നൽകിയ യുവാവ് കഞ്ചാവുമായി പിടിയിൽ ; സംഭവം കോട്ടയം പൂഞ്ഞാറിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിൽ ക്വാറന്റൈയിൽ നിർദ്ദേശം നൽകിയ യുവാവ്ണ് പിടിയിലായത്. ഹോം ക്വാറന്റൈയിൽ നിർദ്ദേശം ലംഘിച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം കറക്കവും ലഹരി ഉപയോഗവുമായിരുന്നു. തിടനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഒരു വീട്ടിൽ പോവുകയും നിയമവിരുദ്ധ ലഹരി ഉപയോഗത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം എക്‌സൈസിന്റെ നടപടിക്രമങ്ങൾക്കു ശേഷം യുവാവിനോടും, ഒപ്പമിരുന്ന് ലഹരിയുപയോഗിച്ച നാലു സുഹൃത്തുക്കളോടും അടുത്ത സമ്പർക്കത്തിൽ വന്ന […]

ലോകത്തിലെ ആദ്യത്തെ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ…..? ആണെന്ന് ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഏറെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് രോഗ ബാധ ആദ്യം സ്ഥിരീകരിച്ചത് വുഹാനിലെ മത്സ്യമാർക്കറ്റിലെ ചെമ്മീൻ വിൽപ്പനക്കാരിയാണെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചെമ്മീൻ വിൽപ്പനക്കാരിയായ അൻപത്തിയേഴുകാരി വെയ് ഗ്വക്‌സിയൻ ആകാമെന്ന് റിപ്പോർട്ട്. വെയ് ഗ്വക്‌സിയൻ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഹുവാൻ സമുദ്രോൽപന്ന മാർക്കറ്റിലാണ് വെയ് ഗ്വാക്‌സിയൻ ചെമ്മീൻ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് […]

അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മക്കൾ ; പത്ത് പേരെ മാത്രം സാക്ഷിയാക്കി സത്യഭാമ യാത്രയായി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ച് സത്യഭാമയുടെ മക്കൾ. മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ടവരായി അവസാന നിമിഷം വരെ സത്യഭാമയ്ക്ക് ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ അവസാന യാത്ര പറയുമ്പോൾ പത്ത് പേരായിരുന്നു ഉണ്ടായിരുന്നത്. അന്തരിച്ച കടവന്ത്ര മുല്ലോത്ത് സത്യഭാമയുടെ(90) സംസ്‌കാര ചടങ്ങുകൾ കൊറോണ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് നടത്തിയത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഉള്ളതിനാൽ പത്തുപേർ മാത്രമാണ് ശ്മശാനത്തിലെത്തി ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളിൽ പത്തുപേർ മാത്രം മതിയെന്ന് തീരുമാനിച്ചത് മക്കളും കൊച്ചുമക്കളും അടക്കമുള്ള ബന്ധുക്കൾ ചേർന്നായിരുന്നു. […]

കൊറോണയിൽ വിറങ്ങലിച്ച് ലോകം : രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു ; മരണസംഖ്യ 24,058 ആയി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തൊട്ടാകെ ആകെ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 5,31,337 ആയി ഉയർന്നു. അതേസമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 24,058 പേർ മരിക്കുകയും ചെയ്തു. അതേസമയം ലോകത്ത് ഏറ്റവും കൂടൂതൽ രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അമേരിക്ക മുന്നിലെത്തി. 86,197 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 16,841 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ലോകത്ത് മരണസംഖ്യയിൽ മുന്നിൽ ഇറ്റലിയാണ്. 8,215 പേർ ഇറ്റലിയിൽ ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 […]

കൈയ്യടി ശബ്ദം ഒരു മന്ത്രമാണ്, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്ത് പോകും ; മോദിയെ പിൻന്തുണച്ച് മോഹൻലാൽ ; ലാലേട്ടന് ഫെയ്‌സ്ബുക്കിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ മോഹൻലാൽ രംഗത്ത്. ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച്ച കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികൾ ചത്തുപോവുമെന്നാണ് മോഹൻലാലിന്റെ പ്രതികരണം. എന്നാൽ മോഹൻലാലിന്റെ ഈ വിചിത്ര പ്രസ്താവനയെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ലാലേട്ടന് ഫെയ്‌സ്ബുക്കിലും സമൂഹമാധ്യമങ്ങളിലും ട്രോൾമഴയാണ്. ജനതാ കർഫ്യൂ ദിനത്തിൽ കൈയ്യടിച്ചും പാത്രങ്ങൾ തമ്മിൽ തമ്മിൽ കൂട്ടിയിടിച്ചും […]