ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പരിക്ക്

സ്വന്തം ലേഖകൻ  കട്ടപ്പന: ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. കീരിത്തോട് പെണ്ട നാത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ സൂസന്നാമ്മ (62) ആണ് മരിച്ചത്. ഇന്ന് വെകുന്നേരം അഞ്ചിന് അപ്പാപ്പൻ പടിയിലായിരുന്നു അപകടം. ശക്തമായ മഴയിൽ മരം കടപുഴകി ഓടിക്കോണ്ടിരുന്ന വാഗൺ ആർ കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കാറിനുള്ളിൽ സെബാസ്റ്റ്യനും മകൻ അരുണും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സൂസന്നാമ്മയെ കട്ടപ്പനയിലെ ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരണപ്പെടുകയായിരുന്നു. പരിക്കേറ്റ സെബാസ്റ്റ്യനെയും അരുണിനെയും ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.

കാറിനടിയിൽ കുടുങ്ങി ഞെരിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രക്തം വാർന്ന് സഹായിക്കാനാളില്ലാതെ കിടന്നത് ഒരു രാത്രി മുഴുവൻ ;മരിച്ചത് കറുകച്ചാൽ സ്വദേശി ; അപകടം സംഭവിച്ചത് വാഹനത്തിന്റെ തകരാറ് പരിശോധിക്കുന്നതിനിടയിൽ ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ ആരോപണം

തേർഡ് ഐ ബ്യൂറോ കോട്ടയം : കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് തകരാറ് പരിശോധിക്കാൻ വണ്ടിയുടെ അടിയിൽ കയറിയ യുവാവ് കാറിനടിയിൽ കുരുങ്ങി മരിച്ചു. കോട്ടയം കറുകച്ചാൽ കുമ്പിടി സ്വദേശിയായ ബംഗ്ലാകുന്നിൽ വീട്ടിൽ രാഹുൽ ആർ(35) നെയാണ്  ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ. കറുകച്ചാൽ ചമ്പക്കര ഭാഗത്ത് തുമ്പച്ചേരിൽ ബാങ്കുപടി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്രവിതരണത്തിനായി പോയ യുവാവ് റോഡിന്റെ നടുക്ക് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കാറിനടിയിൽ മൃതദേഹം കണ്ടത്‌. […]

മുണ്ടക്കയത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു ; മരിച്ചത് പഴയിടം സ്വദേശി : അപകടം സംഭവിച്ചത് ഭാര്യ വീട്ടിൽ പോയി തിരികെ മടങ്ങവെ

സ്വന്തം ലേഖകൻ മുണ്ടക്കയം: ദേശീയപാതയിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇരുചക്ര വാഹന യാത്രക്കാരനായ പഴയിടം സ്വദേശി മാളിയേക്കൽ തോമസ് (40) ആണ് മരിച്ചത്. കൊല്ലം-ദിണ്ടിഗൽ ദേശീയപാതയിൽ 31 ആം മൈൽ മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കുമളിയിൽ ഉള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടം ഉണ്ടായത്. അപകടത്തിനു ശേഷം ഇയാളെ ഹൈറേഞ്ച് ഹോസ്പിറ്റലിൽ എത്തിച്ച കാർ യാത്രക്കാർ കടന്നു കളഞ്ഞു. പിന്നീട് ആംബുലൻസിൽ 26ാം മൈൽ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം […]

ചങ്ങനാശേരിയിൽ പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു ; അപകടം സംഭവിച്ചത് പുലർച്ചെ അഞ്ചരയോടെ കുരിശുംമൂട് ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം : ചങ്ങനാശ്ശേരിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു.കുരിശുംമൂട് വലിയ വീടൻ വീട്ടിൽ തോമസ് തങ്കമ്മ ദമ്പതികളുടെ മകനായ ജോർജ് തോമസ് (65, ചങ്ങനാശേരി വലിയ വീടൻ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് ഉടമ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.20ന് കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടം. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ജോർജ് വീട്ടിലേയ്ക്ക് തിരികെ റോഡരികിലൂടെ നടന്നു പോകവെ തെങ്ങണ ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തലയിടിച്ചു വീണ ജോർജിനെ ഉടൻ തന്നെ ചെത്തിപ്പുഴ […]

നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികന് ബസിനടിയിൽ വീണ് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം : വടവാതൂർ മാധവൻപടിയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. വടവാതൂർ താന്നിക്കപടിയിലെ റബ്ബർ മിക്സിംങ് ഫാക്ടറി മാനേജറായ പെരുമ്പാവൂർ കാലടി കൊപ്രക്കാട്ട് വീട്ടിൽ ജോയി കെ.ആർ (53) ആണ് മരിച്ചത്. ജോലി സംബന്ധമായി വടവാതൂരിലാണ് താമസം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു.തുടർന്ന് റോഡിലേക്ക് തെറിച്ചു വീണത് ഈ സമയം കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കായിരുന്നു. ഗുതരമായി പരിക്കേറ്റ ജോയിയെ ഉടൻ മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരിച്ചു. മഞ്ജുവാണ് ഭാര്യ.മക്കൾ മീര […]

സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷയുടെ പിതാവും വാഹനാപകടത്തിൽ മരിച്ചു ; അപകടം സംഭവിച്ചത് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവെ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: ഐഡിയ സ്റ്റാർ സിങ്ങർ താരം മഞ്ജുഷ മോഹന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു മോഹൻദാസിനെയും മരണം കവർന്നത്. മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. എന്നാൽ അപകട ശേഷം ബൊലേറോ പിക്ക് അപ്പ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വാഹനം പൊലീസ് പിടികൂടി.പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്. 2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറിയിടിച്ചായിരുന്നു […]

മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നു; അമ്മയുടെ കണ്‍മുന്നില്‍ സംസാര ശേഷി ഇല്ലാത്ത കിടപ്പ് രോഗിയായ മകള്‍ വെന്ത് മരിച്ചു

സ്വന്തം ലേഖകന്‍ കോതമംഗലം : മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കിടപ്പ് രോഗിയായ മകള്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ കളരിക്കൂടി പരേതനായ കാവലന്റെ മകള്‍ ഉഷ(52) ആണ് മരിച്ചത്. കോളനിയില്‍ രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. വെളിച്ചത്തിനായി രാത്രി ഉഷയുടെ കട്ടിലിനോട് ചേര്‍ന്ന് കസേരയില്‍ കത്തിച്ചു വെച്ച മെഴുകു തിരിയില്‍ നിന്ന് കിടക്കയിലേക്കും വസ്ത്രങ്ങളിലേക്കും തീ പടര്‍ന്ന് പിടിച്ചതാവാം എന്നാണ് പൊലീസ് നിഗമനം. ഉഷയും പ്രായമുള്ള അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉഷ കിടക്കുന്ന മുറിയുടെ അടുത്ത മുറിയിലാണ് […]

കോട്ടയം തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് വാഹനാപകടം ; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ; മരിച്ചത് പെരുന്ന സ്വദേശി

വിഷ്ണു ഗോപാൽ ചങ്ങനാശേരി: തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്‌കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടന്റെ മകൻ രതീഷ് (32) ആണ് മരിച്ചത്. എം.സി റോഡിൽ തുരുത്തി ബി.എസ്.എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്‌കൂട്ടറും, ടിപ്പറും. തുടർന്ന് എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറുന്നതിനിടെ ടിപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ […]

വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ചു മടങ്ങിവന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു; തമ്പിയുടെ ദാരുണാന്ത്യത്തില്‍ വിങ്ങലോടെ നാട്

സ്വന്തം ലേഖകന്‍ കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ തമ്പിയാണ് മരിച്ചത്. രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യത്തെ അപകടമുണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോള്‍, സാന്‍ജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ ജോമോള്‍ ചലനമറ്റിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവരെ ഉടന്‍ തമ്പിയുടെ ഓട്ടോയില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു. യുവതിയെ ആശുപത്രിയിലാക്കി തിരികെ […]

വെറ്റിലമുറുക്കാന്‍ അടയ്ക്കാ വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണു; അടയ്ക്കാ വൃത്തിയാക്കാന്‍ ഉപയോഗിച്ച കത്തി വയറ്റില്‍ കുത്തിക്കയറി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: വെറ്റില മുറുക്കാന്‍ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ, അതേ കത്തി വയറ്റില്‍ കുത്തിക്കയറി യുവാവ് മരിച്ചു. രാജപുരം, എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിയുടെ മകന്‍ ബിജു (38) ആണ് മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മുന്‍പും ഇത്തരത്തില്‍ ബോധരഹിതനായി വീണിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. താഴേയ്ക്ക് വീഴുന്നതിനിടെ അടയ്ക്ക വൃത്തിയാക്കാന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി വയറ്റില്‍ കുത്തിക്കയറുകയായിരുന്നു. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. […]