നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികന് ബസിനടിയിൽ വീണ് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികന് ബസിനടിയിൽ വീണ് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം : വടവാതൂർ മാധവൻപടിയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

വടവാതൂർ താന്നിക്കപടിയിലെ റബ്ബർ മിക്സിംങ് ഫാക്ടറി മാനേജറായ പെരുമ്പാവൂർ കാലടി കൊപ്രക്കാട്ട് വീട്ടിൽ ജോയി കെ.ആർ (53) ആണ് മരിച്ചത്. ജോലി സംബന്ധമായി വടവാതൂരിലാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു.തുടർന്ന് റോഡിലേക്ക് തെറിച്ചു വീണത്

ഈ സമയം കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കായിരുന്നു.

ഗുതരമായി പരിക്കേറ്റ ജോയിയെ ഉടൻ മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരിച്ചു.

മഞ്ജുവാണ് ഭാര്യ.മക്കൾ മീര ( ഇൻഫോപാർക്ക് കൊച്ചി, മേഘ (പ്ലസ്ടു വിദ്യാർത്ഥിനി )