ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കാസർഗോഡ് : ദേശീയപാതയിൽ മഞ്ചേശ്വരം കുഞ്ചത്തൂർ പത്താം മൈലിൽ ബൈക്കും കെ.എസ്.ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30തോടെയാണ് അപകടം. കർണാടക ആർടിസി ബസാണ് അപകടം വരുത്തിയത്. മരിച്ചയാളെയും പരിക്കേറ്റയാളെയും തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

  സ്വന്തം ലേഖകൻ ചെങ്ങന്നൂർ : എം സി റോഡിൽ മുളക്കുഴയിൽ കെ.എസ.്ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ പുലിയൂർ സോമാലയത്തിൽ പി.കെ സോമൻ- ആനന്ദവല്ലി ദമ്പതിമാരുടെ മകൻ സജിത്താണ് മരിച്ചത്. അതേസമയം ഒരാൾക്കു ഗുരുതര പരുക്ക്. 20 ബസ് യാത്രികർക്കു ചെറിയ പരുക്കുണ്ട്. പിക്കപ് വാനിൽ ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന സഹായി ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫിസ് കവലയിൽ […]

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു ; രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ അടിമാലി: ബൈസണ്‍വാലി മുട്ടുകാട്ടില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ മുട്ടുകാട് പള്ളിയുടെ സമീപത്താണ് അപകടം. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. രണ്ടു പേരുടെ  നില അതീവ ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ജീപ്പ് അമിതവേഗതയിൽ ആയിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു. സുര്യനെല്ലിയില്‍ നിന്നും മട്ടകാട്ടിലെ ഏലത്തോട്ടത്തിലേക്ക് ജോലിക്കായി കൊണ്ടുവരും വഴിയാണ് അപകടം നടന്നത് മരിച്ച സ്ത്രിയുടെ മൃതദേഹം രാജകുമാരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ശാന്തന്‍പാറ […]

കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

  കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് കാർ യാത്രികരായ ഉദ്യോഗസ്ഥ ദമ്പതികൾ മരിച്ചു. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെയാണ് കാറും കെ. എസ്. ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. തിരുവനന്തപുരം ജില്ലാ കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ ഓഫീസ് ഓവർസിയറായ നെയ്യാറ്റിൻകര ഊരൂറ്റുകാല തിരുവോണത്തിൽ രാഹുൽ എസ്.നായർ (30), തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഓവർസിയറായ സൗമ്യ (25) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് സൗമ്യ. തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. […]