കോട്ടയം തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് വാഹനാപകടം ; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ; മരിച്ചത് പെരുന്ന സ്വദേശി

കോട്ടയം തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് വാഹനാപകടം ; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ; മരിച്ചത് പെരുന്ന സ്വദേശി

Spread the love

വിഷ്ണു ഗോപാൽ

ചങ്ങനാശേരി: തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്‌കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടന്റെ മകൻ രതീഷ് (32) ആണ് മരിച്ചത്.

എം.സി റോഡിൽ തുരുത്തി ബി.എസ്.എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്‌കൂട്ടറും, ടിപ്പറും. തുടർന്ന് എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറുന്നതിനിടെ ടിപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ അടിവശത്തെയ്ക്ക് വീണ രതീഷിന്റെ തലയിൽ പിൻവശത്തെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ വീണ രക്തം ചങ്ങനാശേരി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശുചീകരിച്ചു.

അപകടത്തിന് പിന്നാലെ എം സി റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമായി മാറിയിട്ടുണ്ട്. ബ്ലാക്ക് സ്‌പോട്ട് ഏരിയായി പ്രഖ്യാപിച്ച പ്രദേശമാണിവിടം.