ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു; ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്താണ് സംഭവം. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന് നിയന്ത്രണം വിട്ടാണ് അപകടം നടന്നത്. ടിപ്പറിന്റെ അടിയിൽപ്പെട്ട ജോയിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. ബൈക്കിലായിരുന്ന ജോയി മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. ജോയിയുടെ […]

നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; 20 മിനിറ്റോളം രക്തം വാർന്നു റോഡിൽ കിടന്നു, മരിച്ചെന്ന് കരുതി ജനം നോക്കി നിന്നു; യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ആലപ്പുഴ: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാൽനട യാത്രക്കാരനായ രാഹുലിനെയും (30) കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കോടെ രാഹുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനടയാത്രക്കാരനായ രാഹുലിനെയും കാർ ഇരിക്കുകയായിരുന്നു. കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ […]

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം..!! 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർ മരിച്ചു; അച്ഛനും അമ്മയ്ക്കും പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

നാട്ടുകാർക്ക് നേരെ കത്തി കാട്ടി ഭീഷണി; കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പില്‍ നിന്ന് ചാടി; തലയിടിച്ച്‌ വീണ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ജീപ്പില്‍ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു.തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തലയിടിച്ച്‌ വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്. മാര്‍ച്ച്‌ എട്ടിന് രാത്രിയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൃശൂ‍ര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ […]

മില്ലിലേക്ക് പോകും വഴി അപകടം ; കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം; സംഭവം ഹരിപ്പാട്

സ്വന്തം ലേഖകൻ ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്  അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് സംഭവം.  പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ മില്ലിലേക്ക് സൈക്കിളിൽ പോകുന്ന വഴി  ആണ് അപകടത്തിൽ പെട്ടത്. ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സൈക്കിളിൽ തട്ടുകയും  തുടർന്ന്  മണിയൻ ബസിനടിയിലേക്ക് വീഴുകയും ആയിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: […]

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; അപകടം കോഴിക്കോട് ദേശിയ പാതയിൽ ; ബസ് ദിശമാറിയെത്തിയതാണ് അപകട കാരണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ദേശിയ പാതയിൽ മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാര്‍ഥിയാണ് റഫ.

ഒന്നരവയസുള്ള പെണ്‍കുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലില്‍ മരിച്ചനിലയില്‍;ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി തൊട്ടടുത്ത വീടുകളിൽ രണ്ടു മരണം

സ്വന്തം ലേഖകൻ കലവൂര്‍: ഒന്നര വയസ്സുള്ള പിഞ്ച് ബാലികയും, ബന്ധുവും കായലിൽ മരിച്ച നിലയിൽ.ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് പോത്തശേരി ശിവകൃപയിൽ ഗോപൻ-50, പോത്തശേരി യോഗേഷ് എന്ന് വിളിക്കുന്ന അനിൽകുമാറിന്റെയും,അശ്വതിയുടെയും മകൾ മഹാലക്ഷ്മി എന്നിവരെയാണ് വേമ്പനാട്ടുകായലിൽ ആര്യാട് ചാരംപറമ്പ് ജെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.ഗോപന്റെ ഭാര്യാസഹോദരന്റെ മകളാണ് മഹാലക്ഷ്മി. ഗോപന്റെയും അനില്‍കുമാറിന്റെയും വീടുകള്‍ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനില്‍കുമാറിന്റെ വീട്ടിലെത്തി ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. രാത്രി 10.45 […]

പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന പൂജാരി മരിച്ചു ; അപകടം ഇന്ന് രാവിലെ

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പൂജാരി മരിച്ചു. കാസർകോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം ഇന്ന് പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം . പുതിയകോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ  പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലിരിക്കയാണ് മരണം ; സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്:  അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം . അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രശ്മിയെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. […]

വടക്കാഞ്ചേരി ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരിച്ചു; അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു; ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടകാരണമെന്നാണ് സൂചന

സ്വന്തം ലേഖക തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ പുഷ്പ ഹോട്ടലിലേക്ക് മലബാർ എഞ്ചിനീയറിംഗ് കോളേജ് ബസ് പാഞ്ഞുകയറിയത്. വിദ്യാർത്ഥികളും അധ്യാപകരുമായി വടക്കാഞ്ചേരി ഭാഗത്തുനിന്നാണ് ബസ് വന്നിരുന്നത്. ഹോട്ടലിൻറെ മുൻവശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മങ്ങാട് സ്വദേശി സരളയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇവർ […]