മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത അഴിഞ്ഞ് ഓട്ടോയ്ക്ക് മുകളില്‍ വീണു; നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു കയറിയത് ടോറസ് ലോറിയിലേക്ക്; കോട്ടയം പന്നിമറ്റം സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം പന്നിമറ്റം നെടുമ്പറമ്പില്‍ വി കെ സജീവ് (54) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സജീവിന്റെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്തായിരുന്നു അപകടം. ആക്രിസാധനങ്ങളുമായി മുന്‍പില്‍ പോയ മിനിലോറിയിലിട്ടിരുന്ന പടുത പറന്ന് […]

ഊഞ്ഞാലാടി കളിക്കുന്നതിനിടെ, കയര്‍ കെട്ടിയിരുന്ന തൂണ്‍ തകര്‍ന്ന് തലയില്‍ വീണ് 8വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ മലപ്പുറം: ഊഞ്ഞാലാടി കൡക്കുന്നതിനിടെ, ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ തകര്‍ന്ന് തലയിലേക്ക് വീണ് 8 വയസ്സുകാരന്‍ മരിച്ചു. തിരൂര്‍ പറവണ്ണ മുറിവഴിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് (8) ആണ് മരിച്ചത്. ഫയാസിന്റെ ഒപ്പം കളിച്ചിരുന്ന ഹാഷിം എന്ന കുട്ടിയെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. പഴയ കെട്ടിടത്തിന്റെ തൂണിലായിരുന്നു കുട്ടികള്‍ ഊഞ്ഞാല്‍ കെട്ടിയിരുന്നത്. ഊഞ്ഞാലിലിരുന്ന് ആടുന്നതിനിടയില്‍ തൂണ്‍ തകര്‍ന്ന് കുട്ടികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ഫായാസിന്റെ തലയിലേക്കും ഹാഷിമിന്റെ കാലിലേക്കുമാണ് തൂണിന്റെ അവശിഷ്ടങ്ങല്‍ […]

വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; പാലാ ഈരാറ്റുപേട്ട റോഡിലെ അപകടം നടന്നത് ഇന്നലെ രാത്രി

സ്വന്തം ലേഖകന്‍ കോട്ടയം: വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ- ഈരാറ്റുപേട്ട റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണ് മരിച്ചത്. അടുത്ത ഞായറാഴ്ച വാഴക്കുളം സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെയാണ് അജിത്തിന്റെ ദാരുണാന്ത്യം. ശനിയാഴിച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിബിനും കാര്യമായ പരിക്കുണ്ട്. ഇരുവരെയും ചേര്‍പ്പുങ്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കാസര്‍കോഡ് വിവാഹ സംഘത്തിന്റെ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; കുട്ടി ഉള്‍പ്പെടെ അഞ്ച് മരണം; 15ല്‍ അധികം പേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് രാവിലെ 11.45 ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു. കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് പാഞ്ഞ് കയറിയത്. […]

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം; കൊലപാതക കേസ് അപകട കേസാക്കി മാറ്റി പോലീസ്; നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 അനുസരിച്ച്, കൊലപാതക കേസായിട്ടാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ, ഇപ്പോള്‍ ഐപിസിയിലെ സെക്ഷന്‍ 302 മാറ്റി പകരം അപകട കേസായ സെക്ഷന്‍ 304 ചേര്‍ത്തു. ‘മകന് വര്‍ഷങ്ങളായി വിവിധ കോണുകളില്‍ നിന്ന് ഗുരുതരമായ ഭീഷണി ഉണ്ടായിരുന്നു. മന്ത്രിമാരേയും ഭരണകക്ഷിയെയും വിമര്‍ശിച്ചതിനാല്‍ രാഷ്ട്രീയ ഗുണ്ടകള്‍ […]

നെയ്യാറ്റിന്‍കരയില്‍ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ വക വീടും സ്ഥലവും ധനസഹായവും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. മരിച്ച ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഇളയ കുട്ടിയായ രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കാനും തീരുമാനമായി. ഇത് എവിടെ വേണമെന്ന് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും. അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കുട്ടികളുടെ മൊഴി […]

വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ് 51വയസ്സുകാരി മരിച്ചു; മരണത്തില്‍ സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍; 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണത്ത് വീട്ടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാ കുമാരി(51)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖാകുമാരിയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ശാഖയും അരുണും രണ്ട് മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. എന്നാല്‍, ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. ശാഖാകുമാരിയുടെ വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. […]

കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാര്‍പ്പ് കേളക്കേരില്‍ അനില്‍ കുമാറിന്റെ മകന്‍ കൈലാസ് നാഥാണ്(9) മരിച്ചത്. കുമരകം എസ്.കെ.എം പബ്‌ളിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബേക്കറികളില്‍ പലഹാരം എത്തിച്ച് കൊടുക്കുന്ന ആളായ അനില്‍ കുമാര്‍ സ്ഥിരമായി കുട്ടികളെയും ഒപ്പം കൂട്ടാറുണ്ട്. പതിവ് പോലെ ഇന്നും കുട്ടികളെ അന്വേഷിച്ചപ്പോഴാണ് മൂത്ത മകനെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടി വെള്ളത്തില്‍ വീണതായി കണ്ടെത്തി. പരിസരവാസി നടത്തിയ തിരച്ചിലില്‍ കുട്ടിയെ […]

പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിനും ദാരുണാന്ത്യം ; പങ്കാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ

സ്വന്തം ലേഖകൻ മൈസൂരു: കാവേരി നദിയിൽ പ്രീ വെഡ്ഡിംഗ് ഷൂട്ടിങ്ങിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിനും ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് കുട്ടവഞ്ചി മറിഞ്ഞ് മരിച്ചത്. ഇരുവരുടെയും വിവാഹം നവംബർ 22നാണ് നിശ്ചയിച്ചിരിക്കുന്നത്.കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമാണ് ഇവർ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്. കാവേരി നദിയിൽ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റസോർട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകൾ താമസക്കാർക്ക് മാത്രമെ നൽകു എന്നിവർ അറിയിച്ചതിനെ തുടർന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുടുംബവുമൊത്ത് ആദ്യം നദി കടന്നെങ്കിലും […]

അച്ഛന്റെ കൈയിലെ മുറിവ് ഡ്രസ് ചെയ്യാനുള്ള യാത്ര മരണയാത്രയായി ; മോനിപ്പള്ളിയിൽ ടോറസിനടയിൽ പിടഞ്ഞ് മരിച്ചത് അച്ഛനും മകനും : കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

വിഷ്ണു ഗോപാൽ കോട്ടയം : അച്ഛന്റെ കൈയ്യിലെ മുറിവ് ഡ്രസുചെയ്യുന്നതിനുള്ള യാത്രയാണ് മോനിപ്പള്ളിയിൽ മരണയാത്രയായി മാറിയത്. മരപ്പണിക്കാരാനായ രാജീവിന്റെ കൈയിൽ നാര് കൊണ്ട് മുറിഞ്ഞതിനെ തുടർന്ന് മുറിവ് ഡ്രസ് ചെയ്തതിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്കുളള യാത്രയ്ക്കിടെയാണ് ബൈക്കും ടോറസും കൂട്ടിയിടിച്ച്‌ അച്ഛനും മകനും മരിച്ചത്. മകൾ മരിച്ച് ഒരു വർഷം പൂർത്തിയാവുന്നതിന് മുൻപ് തന്നെയാണ് കോലടിയിൽ വീടിലേക്ക് മറ്റൊരു ദുരന്തം എത്തിയത്. ഇലഞ്ഞി ആലപുരത്തെ കോലടിയിൽ വീട്ടിലെ രാജീവും (53) മകൻ മിഥുനുമാണ് (22) മരിച്ചത്. അപകടത്തിൽ രണ്ടുപേരുടെയും ജീവൻപൊലിഞ്ഞതോടെ കോലടിയിൽ വീട്ടിൽ […]