ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പരിക്ക്

ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പരിക്ക്

സ്വന്തം ലേഖകൻ 

കട്ടപ്പന: ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. കീരിത്തോട് പെണ്ട നാത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ സൂസന്നാമ്മ (62) ആണ് മരിച്ചത്.


ഇന്ന് വെകുന്നേരം അഞ്ചിന് അപ്പാപ്പൻ പടിയിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴയിൽ മരം കടപുഴകി ഓടിക്കോണ്ടിരുന്ന വാഗൺ ആർ കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

ഈ സമയം കാറിനുള്ളിൽ സെബാസ്റ്റ്യനും മകൻ അരുണും ഉണ്ടായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് സൂസന്നാമ്മയെ കട്ടപ്പനയിലെ ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരണപ്പെടുകയായിരുന്നു.

പരിക്കേറ്റ സെബാസ്റ്റ്യനെയും അരുണിനെയും
ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.