കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കപ്പെടരുത് : യൂത്ത് ഫ്രണ്ട് എം
സ്വന്തം ലേഖകൻ പാലക്കാട്: കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കാൻ അനുവദിക്കില്ലാ എന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ പ്രസ്ഥാപിച്ചു. യു.പി, ഹരിയാന, എന്നീ സംസ്ഥാനങ്ങളിലേക്ക് കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി മാറ്റപ്പെടുന്നത് ചെറുത്തു തോൽപ്പിക്കപ്പെടേണ്ടതാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം ഒറ്റക്കെട്ടായി സംഘടിപ്പിക്കുന്നതിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ യു.പി.എ സർക്കാർ 2012 ൽ കോച്ച് ഫാക്ടറി അനുവദിക്കുകയും തുടർന്ന് യു.ഡി.എഫ് സർക്കാർ 92 ഹെക്ടർ സ്ഥലം കഞ്ചിക്കോട് ഇതിനായി ഏറ്റെടുത്ത് കൈമാറുകയും ചെയ്തിട്ടും ഫാക്ടറി […]