വാട്‌സ്ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്‌സ്ആപ്പിൽ നടക്കുന്നത് വ്യാജ പ്രചരണം.

വാട്‌സ്ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്‌സ്ആപ്പിൽ നടക്കുന്നത് വ്യാജ പ്രചരണം.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അഞ്ച് വർഷം മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കാറിൽ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ് സൈബർ ഞരമ്പു രോഗികൾ. തുടർച്ചയായ അധിക്ഷേപങ്ങളിൽ മനംമടുത്ത് പത്തനംതിട്ട സ്വദേശിനി ഡോ. അഞ്ജു രാമചന്ദ്രൻ ഡി.ജി.പിക്ക് പരാതി നൽകി. അടൂർ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് തന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചരണത്തിനെതിരെ പരാതി നൽകിയത്. ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് അഞ്ചുവിന്റെ ചിത്രം ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വർഷം മുൻപ് അഞ്ജു ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈദികർ പീഡിപ്പിച്ച യുവതിയുടേത് എന്ന പേരിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കാറിൽ ഇരിക്കുന്ന അഞ്ജുവിന്റെ ചിത്രമാണ് വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത്. ഇത്തരത്തിൽ അഞ്ചുവിന്റെ ചിത്രം വാട്സ് ആപ്പ് വഴി പ്രചരിക്കുന്നകാര്യം അഞ്ചുവിന്റെ സുഹൃത്തുക്കളാണ് അവരെ ഇക്കാര്യം അറിയിച്ചത്. തുടർന്ന് വാർത്ത പരിശോധിച്ച ഡോ.അഞ്ചു മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പത്തനംതിട്ട സൈബർസെല്ലിലും പരാതി നൽകുകയായിരുന്നു.