play-sharp-fill
കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കപ്പെടരുത് : യൂത്ത് ഫ്രണ്ട് എം

കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കപ്പെടരുത് : യൂത്ത് ഫ്രണ്ട് എം

സ്വന്തം ലേഖകൻ

പാലക്കാട്: കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കാൻ അനുവദിക്കില്ലാ എന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ പ്രസ്ഥാപിച്ചു. യു.പി, ഹരിയാന, എന്നീ സംസ്ഥാനങ്ങളിലേക്ക് കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി മാറ്റപ്പെടുന്നത് ചെറുത്തു തോൽപ്പിക്കപ്പെടേണ്ടതാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം ഒറ്റക്കെട്ടായി സംഘടിപ്പിക്കുന്നതിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ യു.പി.എ സർക്കാർ 2012 ൽ കോച്ച് ഫാക്ടറി അനുവദിക്കുകയും തുടർന്ന് യു.ഡി.എഫ് സർക്കാർ 92 ഹെക്ടർ സ്ഥലം കഞ്ചിക്കോട് ഇതിനായി ഏറ്റെടുത്ത് കൈമാറുകയും ചെയ്തിട്ടും ഫാക്ടറി യാഥാർത്ഥ്യമാകാത്തത് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വികസന വിരുദ്ധ നിലപാടാണെന്നും, യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് റെയിൽവെ ഡിവിഷനൽ ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധം ഉൽഘാടനം ചെയ്തുകൊണ്ട് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ അദ്ധ്യക്ഷത വഹിച്ച ഉപരോധ സമരത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ജോസ് ജോസഫ് മുഖ്യ പ്രസഗം നടത്തി, കേരളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻറ് ജോബി ജോൺ ആമുഖ പ്രസംഗം നടത്തി. പാർട്ടി നേതാക്കളായ കെ.എം.വർഗീസ്, കെ. കുശലകുമാർ, കെ. ശിവരാജേഷ്, വി ശശിധരൻ, കെ.എം. സന്തോഷ്, വി.എ. ബെന്നി, ചാർലി മാത്യു, യൂത്ത്ഫ്രണ്ട് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ് സന്തോഷ് അറക്കൽ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളായ കെ.വി.കണ്ണൻ, ജോബി വാതപ്പള്ളി, ജോർഡിൻ കിഴക്കെതലക്കിൽ, ജോളി മടുക്കക്കുഴി, സതീഷ് എറമങ്ങാട്, രാജൻ കുളങ്ങര, അൻസാരി പാലയം പറമ്പിൽ, അഭിജിത്ത് മാണി, ജോസി പി തോമസ്,സിജി കട്ടക്കയം, ഡോണി താഴത്തേൽ, വിജോ ജോസ്, സജി ജോസഫ്, ലിറ്റോ പാറേക്കാട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.