ജസ്നയുടെ തിരോധാനം: യുവതിയുടെ സുഹൃത്തായ യുവാവിന് നുണപരിശോധന
കോട്ടയം: ജസ്നയുടെ തിരോധാനത്തിൽ പൊലീസിന് നിർണായക സൂചന. സംഭവവുമായി ബന്ധപ്പെട്ട് ജസ്നയുടെ സുഹൃത്തും സഹപാഠിയുമായ യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ജെസ്‌നയെ കാണാതാകുന്നതിനു തൊട്ടുമുമ്പും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ചെന്നൈയിലുള്ള മറ്റൊരു മലയാളി ജെസ്‌നയെ മാര്‍ച്ച് 26ന് ചെന്നൈ അയനാവരത്ത് കണ്ടതായി വെളിപ്പെടുത്തി. കോയിന്‍ ബോക്‌സില്‍ വച്ചാണത്രേ പെണ്‍കുട്ടിയെ കണ്ടത്. ജെസ്‌ന ബന്ധുക്കളെ ഒഴികെ ഏറ്റവുമധികം വിളിച്ച യുവാവിനെയാണ് പോലീസ് നുണപരിശോധനയ്ക്കു വിധേയനാക്കുന്നത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ഇയാളുടെ ആവര്‍ത്തിച്ചുള്ള മറുപടി. ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും […]