തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഇന്നോവ പോസ്റ്റിൽ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
കോട്ടയം: തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഇന്നോവ റോഡരികിലെ പോസ്റ്റ് ഇടിച്ച് തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴരയോടെ അപകടം. തിരുവാതുക്കൽ ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കവേ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി മാറ്റി. പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതി മുടങ്ങി.
Third Eye News Live
0