സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി; തടവുകാരനായല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി

സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി; തടവുകാരനായല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി തടവുകാരനായല്ല കേരളത്തിന്റെ മുഖ്യമന്ത്രിയായി. തന്നെ അടിയന്തരാവസ്ഥകാലത്ത് എം.എൽ.എ എന്ന പരിഗണന പോലും നൽകാതെ ക്രൂര മർദ്ദനത്തിന് വിധേയനാക്കിയ ശേഷം ജയിലിൽ അടയ്ക്കുകയായിരുന്നു. 1976 സെപ്തംബർ 28ന് രാത്രിയാണ് പിണറായിയെ അറസ്റ്റ് ചെയ്തത്. 255-ാം നമ്പർ തടവുകാരനായി എട്ടാം നമ്പർ ബ്ലോക്കിലാണ് പാർപ്പിച്ചിരുന്നത്. അവിടേയ്ക്കാണ് തികഞ്ഞ നിശ്ചയദാർഢ്യത്തിനുടമയായ മുഖ്യമന്ത്രി പിണറായി വിജയൻ തലയെടുപ്പോടെ ഇന്നലെ കടന്നു വന്നത്. ഇത് കാലം കാത്തുവച്ച നിയോഗം. ഇ എം എസിനും ഇ കെ നായനാർക്കും പിന്നാലെ മുഖ്യമന്ത്രിയായശേഷം ജയിൽ സന്ദർശിക്കുന്ന മൂന്നാമനായി പിണറായി. സന്ദർശക പുസ്തകത്തിൽ ഞായറാഴ്ചത്തെ വരവിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി അദ്ദേഹം പടിയിറങ്ങിയപ്പോൾ സെൻട്രൽ ജയിൽ ഒരു ചരിത്രമുഹൂർത്തത്തിനുംകൂടി സാക്ഷിയായി. സെൻട്രൽ ജയിലിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനമടക്കമുള്ള പരിപാടികൾക്കെത്തിയതായിരുന്നു മുഖ്യമന്ത്രി.