video
play-sharp-fill

ഇരുപത് വർഷമായി റോഡ് ടാർചെയ്തില്ല; ചെളിക്കുഴിയായ വഴിയിൽ കൃഷി ഇറക്കി നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: ഇരുപത് വർഷമായി ടാറിംഗ് നടത്താതെ തകർന്ന് തരിപ്പണമായി ചെളിക്കുഴിയായ റോഡിൽ കൃഷിയിറക്കി നാട്ടുകാരുടെ പ്രതിഷേധം. കോട്ടയം പാറമ്പുഴ, തിരുവഞ്ചൂർ ചൈതന്യ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുരുത്തേൽക്കവല – ചീനിക്കുഴി റോഡ് ഇരുപത് വർഷമായി ടാർ ചെയ്യാതെ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. നിരവധി തവണ നാട്ടുകാർ അധികൃതർക്ക് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. റോഡിൽ നെൽ വിത്ത് വിതച്ച നാട്ടുകാർ വാഴ, ചേമ്പ് മുതലായ […]

ഇടുക്കി ഡാം തുറക്കില്ല: ഭീതി വേണ്ടെന്ന് സൂചന; ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറയുന്നു; ഭയപ്പെടുത്താൻ ചിലരുടെ മത്സരം

ശ്രീകുമാർ തൊടുപുഴ: ദിവസങ്ങളായി സംസ്ഥാനത്തെ മൂന്നു ജില്ലകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന ആശങ്കയ്ക്ക് വിരാമമാകുന്നു. ഇടുക്കി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാം ചൊവ്വാഴ്ചയും ബുധനാഴ്ചയും തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം നാലും അഞ്ചും യൂണിറ്റ് വാഹനങ്ങളുമായി ഇടുക്കിയിലും, തൊടുപുഴയിലും ക്യാമ്പ് ചെയ്താണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് ഡാം ഇപ്പോൾ തുറന്നുവിടുമെന്ന ഭീതി ഉയർത്തുന്നത്. നിലവിൽ മുല്ലപ്പെരിയാർ ഡാമിലേയ്ക്കുള്ള നീരൊഴുക്കം കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇവിടെയും ഭീതി ഒഴിഞ്ഞു. ഇടുക്കിയുടെയും മുല്ലപ്പെരിയാറിന്റെയും വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി ഈ രണ്ടു ഡാമുകളും […]

മഴക്കെടുതി സർക്കാർ ഉണർന്ന് പ്രവർത്തിക്കണം: കെ.എം.മാണി

സ്വന്തം ലേഖകൻ വെളിയനാട്: കാലവർഷകെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഘലയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ. എം മാണി എം എൽ എ ആവശ്യപ്പെട്ടു. ഭുരിതത്തിലായിരിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതി തളളണമെന്നും, മഴമൂലം നെൽകൃഷി നഷ്ടപ്പെട്ടവർക്ക് മതിയായ ധനസഹായം നൽകണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം സി […]

മഴക്കെടുതിയിൽ ദുരിതം നേടിരുന്നവർക്ക് സഹായഹസ്തവുമായി ദൃശ്യാ ചാനലും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായവുമായി ദൃശ്യയുടെയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും പ്രതിനിധിധിസംഘം കോട്ടയം കളക്ട്രേറ്റിലെത്തി. ദുരിതബാധിതർക്ക് വസ്ത്രങ്ങളാണ് ദൃശ്യയും സിഒഎയും ചേർന്ന് കൈമാറിയത്. കാലവർഷം സമ്മാനിച്ച ദുരിതത്തിൽ നിന്നും കരകയറാനാവാതെ ജില്ലയുടെ പടിഞ്ഞാറൻ നിവാസികൾ ബുദ്ധിമുട്ടുമ്പോൾ സഹായഹസ്തം നീട്ടി ദൃശ്യയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തി. പ്രളയബാധിത മേഖലകളിലെ ദുരിതകാഴ്ചകൾ ദൃശ്യാ വാർത്തകൾ സമൂഹത്തിന് തുറന്നു കാട്ടിയതിനെ തുടർന്നാണ് കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ ദൃശ്യയും സിഒഎയും മുന്നിട്ടിറങ്ങിയത്. മറ്റു സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തപ്പോൾ […]

സ്വാമിയാശാൻ: വിരമിച്ചെങ്കിലും ഇനി വേഷപ്പകർച്ചയുടെ കാലം

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആർടിസി ബസ് ഡ്രൈവർ തസ്തികയിൽ നിന്നു സ്വാമിയാശാൻ എന്ന ജി. ജഗദീശ് (56) വിരമിച്ചു. ആശാന് ഏറെ ഇഷ്ടപ്പെട്ട വേഷപ്പകർച്ച യുടെ കാലത്തേക്ക് ഇനി സജീവമാകു കയാണ്. യേശുവായും ശ്രീകൃഷ്ണനായും ചാവറയച്ചനായും ശ്രീനാരായണഗുരുവായും ഇണങ്ങുന്ന പ്രച്ഛന്ന വേഷങ്ങളി ലേക്കും ഡോക്യുമെന്ററികളുലേക്കും സജീവമാകാനാണ് സ്വാമിയാശാന്റെ തീരുമാനം. ജോലിയിലിരിക്കെ സാംസ്‌കാരിക ഘോഷയാത്രകളിലും ടെലിഫിലിമുകളി ലും വേഷമിട്ടിരുന്നു. സർവീസിൽ നിന്നു വിരമിക്കുമ്പോഴും ഈ കൗതുകം കാത്തു സൂക്ഷിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. കെഎസ്ആർടിസിയുടെ പ്രശ്‌നവും പരിഹാരവും എന്ന വിഷയം ആസ്പദമാക്കി ഡോക്യൂമെന്ററി നിർമാണത്തിന്റെ തിരക്കിലേക്കാണ് ആശാൻ […]

ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി റവന്യു വകുപ്പിന് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ നേതൃത്വത്തിൽ 7500 കിലോ അരി വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള ഈ അരി ജില്ലാ കളക്ടർ ബി.എസ് തിരുമേനിക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൾ കലാം കൈമാറി.   അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച രണ്ട് ലക്ഷത്തി മുപ്പത്തയ്യായിരത്തോളം രൂപ ഉപയോഗിച്ചാണ് അരി വാങ്ങി നൽകിയത്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച്, കോട്ടയം , ചങ്ങനാശേരി വൈക്കം പ്രദേശങ്ങളിൽ ഈ അരി വിതരണം ചെയ്തു. 150 […]

പത്തനംതിട്ടയിൽ യുവാവിനെ കുത്തിക്കൊന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകൻ മഹേഷ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. ഊപ്പമൺ ജംങ്ങ്ഷനിൽ വെച്ച് ബൈക്കിൽ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡിവൈഎസ്പി ഷെഫീക്കിന്റെ നേതൃത്യത്തിൽ അന്വേഷണം തുടങ്ങി. രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.

പെരിയാറിൽ മീൻപിടിച്ചാൽ അറസ്റ്റ്

സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോൾ മീൻപിടിക്കാൻ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഷട്ടറുകൾ തുറക്കുമ്പോൾ വലിയ മീനുകൾ ഒഴുകി വരാൻ സാധ്യതയുള്ളതിനാലാണ് ഈ വിലക്ക്. പുഴയിൽ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കി. ആദ്യഘട്ടത്തിൽ കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക. ഡാം തുറക്കേണ്ടി വന്നാൽ പരിസര പ്രദേശങ്ങളിൽ വെളിച്ചം […]

മീനിലെ ഫോർമലിന് പകരം പുതിയ രാസവസ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മീനിലെ ഫോർമലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ എളുപ്പത്തിൽ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നു. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് എളുപ്പത്തിൽ കണ്ടെത്താൻ നിലവിൽ മാർഗങ്ങളില്ല. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് സർക്കാർ അനലിറ്റിക്കൽ ലാബിൽ പരിശോധന തുടങ്ങി. എറണാകുളത്തെ ചില രാസവസ്തു വിൽപ്പനശാലകളിൽനിന്ന് ബോട്ടുകാർ കൂടിയ അളവിൽ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയ കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് മീനിൽ […]

ഇടുക്കി ഡാം: ആശങ്ക വേണ്ടെന്ന് എം.എം.മണി: 2398 അടിയായാൽ ഷട്ടറുകൾ തുറക്കും:സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ജലനിരപ്പ് 2,397-2,398 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും. എന്നാൽ, ഒറ്റയടിക്ക് ഷട്ടറുകൾ തുറക്കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷയും മുൻകരുതലും ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി […]