എറണാകുളം-കോട്ടയം റൂട്ടിൽ ഇന്നു മുതൽ ട്രെയിനുകൾക്കു നിയന്ത്രണം

എറണാകുളം-കോട്ടയം റൂട്ടിൽ ഇന്നു മുതൽ ട്രെയിനുകൾക്കു നിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ  

കൊച്ചി: കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും. ഇന്നു മുതൽ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തിൽനിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചർ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനിൽനിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസും മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്പ്രസും, കുറുപ്പന്തറ-വൈക്കം റോഡ് ഭാഗത്ത് 20 മുതൽ 25 മിനിറ്റുവരെ പിടിച്ചിടും. കോർബ-തിരുവനന്തപുരം ദ്വൈവാര എക്‌സ്പ്രസ് ഇന്ന് ഏറ്റുമാനൂരിൽ 20 മിനിറ്റ് പിടിച്ചിടും. 6,9,13 തീയതികളിലും നിയന്ത്രണം തുടരും. ഡെറാഡൂൺ-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ ജൂലൈ നാലിനും 11നും ഏറ്റുമാനൂരിൽ 20 മിനിറ്റ് പിടിച്ചിടും.