പഴമയുടെ ഓർമ്മകളുമായി മുണ്ടക്കയത്ത് നാട്ടുചന്ത തുറന്നു

പഴമയുടെ ഓർമ്മകളുമായി മുണ്ടക്കയത്ത് നാട്ടുചന്ത തുറന്നു

Spread the love

ശ്രീകുമാർ

മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്സ് ക്ലബ് ആണ്.

കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്, കൂലിപറമ്പിൽ ബിൽഡിംഗ്, നായനാർ ഭവൻ എന്നിവയുടെ പരിസരങ്ങളിലായി ആരംഭിക്കുന്ന നാട്ടുചന്തയിൽ ആറ്റുമീൻ ,പോത്തിറച്ചി, ആവശ്യപ്പെടുന്ന മീൻ കറിവെച്ചു നൽകൽ, പശുവിൻ പാൽ കറന്നു കൊടുക്കൽ, മറയൂർ ശർക്കര, മാർത്താണ്ഡം കരുപ്പെട്ടി, വിവിധ അച്ചാറുകൾ ,ഗുണമേന്മയുള്ള ഉണക്കമീൻ, പച്ചക്കപ്പ ,ജൈവ പച്ചക്കറി ,ചൂട്പായസം, നാടൻ പലഹാരങ്ങൾ ,മായം ചേർക്കാത്ത വെളിച്ചെണ്ണ ,തേൻ ,കറി പൊടികൾ ,അരിപ്പൊടികൾ, തേങ്ങ പൊതിച്ചു കൊടുക്കൽ, തുടങ്ങിയവയും കൂടാതെ നാടൻ കോഴി, ആട്, നാടൻ പശു, എന്നിവ ലേലം ചെയ്തു കൊടുക്കും പാടാൻ താത്പര്യം ഉള്ളവർക്ക് പഴയ ഗാനം പാടാൻ പ്രത്യേക കൗണ്ടർ ഉണ്ട്. നാടൻ സാധനങ്ങൾ കർഷകകാർക്ക് ഇവിടെ വിൽക്കാനുമാവും. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 7 വരെയാണ് മാർക്കറ്റ് നാടൻ ചന്ത മുൻ എം.എൽ.എ കെ.ജെ തോമസ് ഉത്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.എസ് രാജു, കെ.റ്റി ബിനു ,പി.കെ സുധീർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ രാജേഷ്, സി.വി അനിൽകുമാർ, കെ.എൻ സോമരാജൻ, പി.എൻ സത്യൻ, ജോർജ് സക്കറിയ, ജോബി ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 42കർഷകകുടുംബങ്ങളെ ആദരിച്ചു. ചന്തയിൽ എത്തുന്നവർക്കെല്ലാം വൃക്ഷ തൈയും,പച്ചക്കറി വിത്തും നൽകിയാണ് സ്വാഗതം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group