ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറു വാഹനങ്ങളിൽ ഇടിച്ചു; യാത്രക്കാർക്കു പരിക്കില്ല

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറു വാഹനങ്ങളിൽ ഇടിച്ചു; യാത്രക്കാർക്കു പരിക്കില്ല

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറ് വാഹനങ്ങളിൽ ഇടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച പന്ത്രണ്ടുമണിയോടെ ഏറ്റുമാനൂർ – പാലാ റൂട്ടിൽ പേരൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം. പാലാ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന കെ.എസ്ആർടിസി ബസാണ് വാഹനങ്ങളിൽ ഇടിച്ചത്.

ഏറ്റവും മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് അപകടമുണ്ടായത്. ഇതേ തുടർന്നു പിന്നാലെ പോയ വാഹനങ്ങൾ ബ്രേക്ക് ചെയ്തു. ഈ സമയം അതിവേഗത്തിൽ പാഞ്ഞെത്തിയ കെഎസ്ആർടിസി ബസ് ആദ്യം ഒരു ജീപ്പിലും, രണ്ട് കാറിലും, രണ്ട് കെ.എ സ്.ആർ.ടി.സിയിലും പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും, ബൈക്കിലും ലോറിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group