മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും; നഗരത്തിലെ വ്യാപാരിയെ പറ്റിച്ചത് 35 ലക്ഷം രൂപ; തട്ടിപ്പിന് ചുക്കാൻ പിടിച്ചത് വേളൂർ സ്വദേശി; തട്ടിയെടുത്ത പണം ചോദിച്ച് ചെന്ന വ്യാപാരിയെ ജീവനക്കാരിയെ ഉപയോഗിച്ച് പീഡനക്കേസിൽ കുടുക്കി അകത്താക്കി മോൻസൺ; 35 ലക്ഷം രൂപ മോൻസണ് കൊടുക്കാൻ നിർദ്ദേശിച്ചത് കോട്ടയത്തെ റിട്ട: എസ്പിയെന്ന് വ്യാപാരി

സ്വന്തം ലേഖകൻ കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും. നഗരത്തിലെ വ്യാപാരിയായ ഉബൈദുള്ളയെ പറ്റിച്ച് തട്ടിയെടുത്തത് 35 ലക്ഷം രൂപ. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽ നിന്നും പിൻവലിക്കാൻ ചില നിയമ തടസ്സങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ 1 കോടി തിരികെ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മോൻസൻ കോട്ടയത്ത് നടത്തിയ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയായ മുൻ സമുദായ നേതാവാണ്. ഇയാളും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മോൻസൻ്റെ വലം കൈയ്യാണ്. ഇരുവരും ചേർന്ന് സമാനമായ നിരവധി […]

അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ച സംഭവം; സർജറി നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് സൂചന; സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നു; ആരോഗ്യരംഗത്ത് കേരളം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പിൽ നടക്കുന്ന തട്ടിപ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയുന്നില്ലേ?

സ്വന്തം ലേഖകൻ അടൂര്‍: ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തിൽ ദുരൂഹത കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്‌ക്രിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ […]

അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിന്തിരിയും ; ബോധവൽക്കരണവുമായി പൊലീസ്

സ്വന്തം ലേഖകൻ പ്രണയവുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും, അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രണയ നൈരാശ്യം മൂലം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഇന്നലെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം, പ്രണയ നൈരാശ്യം എങ്ങനെ അതിജീവിക്കാം, ഇത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളും രക്ഷിതാക്കളും ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നൊക്കെയാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം പ്രണയം നിഷ്ടൂരമായ കൊലപാതകത്തില്‍ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ […]

നിലമ്പൂർ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 7ന് സർവീസ് ആരംഭിക്കും.. എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും ചുവടെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തുനിന്നും രാവിലെ 5.15 ന് പു​റ​പ്പെ​ടു​ന്ന കോ​ട്ട​യം-​നി​ല​മ്പൂ​ർ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (06326) ഉ​ച്ച​ക്ക്​ 11.45ന്​ ​നി​ല​മ്പൂ​രി​ലെ​ത്തും. ആകെ പ​ത്ത്​ ​ കോച്ചു​ക​ൾ. ഒ​ക്​​ടോ​ബ​ർ ഏ​ഴു​മു​ത​ൽ ഈ ട്രെ​യി​ൻ ഓടി​ത്തു​ട​ങ്ങും. നി​ല​മ്പൂ​രി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 3.10ന്​ ​തി​രി​ക്കു​ന്ന നി​ല​മ്പൂ​ർ-​കോ​ട്ട​യം (06325) പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ രാ​ത്രി 10.15ന്​ ​കോ​ട്ട​യ​ത്തെ​ത്തും. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ മു​ത​ലാ​ണ്​ ഈ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പ​ത്ത്​ കോ​ച്ചു​ക​ളും ര​ണ്ട്​ ല​ഗേ​ജ്​ കം ​ബ്രേ​ക്ക്​ വാ​നു​മാ​ണ്​ ഉള്ള​ത് . നിലമ്പൂർ-കോട്ടയം  സ്പെഷ്യൽ എക്സ്പ്രസ്  നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും. 15:10 […]

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഈ മാഫിയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് വ്യാപാരിയുടെ വസ്തുക്കൾ ഇവർ തട്ടിയെടുത്തതായും സൂചനയുണ്ട്. കോട്ടയം നഗരപരിധിയിൽ താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിട്ടുള്ളതായി അയൽവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ […]

കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലെ ഡിഡിആർസി ലാബിലെ പഞ്ഞിയും, സിറിഞ്ചും, കോവിഡ് ശ്രവപരിശോധന നടത്തുന്ന ഉല്പന്നങ്ങൾ അടക്കമുള്ളവ ലാബിന് മുൻപിൽ കൂട്ടിയിട്ട് കത്തിക്കുന്നു; കണ്ണടച്ച് പഞ്ചായത്ത് അധികൃതരും പൊലീസും; സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാകാതെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും

കോട്ടയം: കോവിഡ് ഭീതി രൂക്ഷമായ സാഹചര്യത്തിലും, രോഗം പരത്തുന്ന നടപടിയാണ് കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഡിഡിആർസി ലാബിൻ്റേത്. ലാബിലെ പരിശോധനാ മാലിന്യങ്ങൾ ലാബിന് മുന്നിൽ തന്നെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായത്തോടെ രോഗികളിൽ നിന്നും പരിസരവാസികളിൽ നിന്നും പരാതി പ്രവാഹമാണ്. പക്ഷെ നാളിതുവരെയായിട്ടും പൊലീസോ അധിക്യതരോ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. നാളുകളായി ഡിഡിആർസി ലാബിന് മുന്നിൽ തന്നെയാണ് ലാബിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും ഉയരുന്ന വിഷപ്പുക ശ്വസിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും, വ്യാപാരികൾക്കും, നാട്ടുകാർക്കും ദുസ്സഹമാക്കുന്നു. […]

‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം; സോഷ്യൽ മീഡയയിൽ വൈറലായി മറുപടി കമൻ്റുകൾ

തിരുവനന്തപുരം: ‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം, ഉദാഹരണം- ചിരാത്.’ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്. പോസ്റ്റിനെക്കാള്‍ വൈറലാകുന്നത് ഇതിന് വന്ന കമന്റുകളാണ്. രസകരമായ ഒരുപാട് പേരുകളാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്. ‘വെള്ളിടി’ നല്ല വെളിച്ചമാണ് കൂടെ ശബ്ദവും, ഇനി കെ വച്ച്‌ വേണമെങ്കില്‍ കൊള്ളിയാന്‍ എന്നിട്ടോ എന്നാണ് പോസ്റ്റിന് ഒരാള്‍ നല്‍കിയ മറുപടി. ഇത്തരത്തില്‍ അനേകം പേരുകളാണ് മലയാളികള്‍ ഈ പോസ്റ്റിന് നിര്‍ദ്ദേശിച്ചത്. ‘മൂത്ത കുട്ടി ആണെങ്കില്‍ ഹെഡ് […]

യുവാവിൻ്റെ ബൈക്കിനെ യുവതി ഓടിച്ചിരുന്ന സ്കൂട്ടർ മറികടന്നത് ഇഷ്ടപ്പെട്ടില്ല; പിന്നാലെയെത്തിയ യുവാവ് യുവതിയെ കമൻ്റടിച്ചു; ഒപ്പത്തിനൊപ്പം നീങ്ങിയ ബൈക്കിൻ്റെയും സ്കൂട്ടറിൻ്റെയും നിയന്ത്രണംതെറ്റി മറിഞ്ഞു; ഇരുവർക്കും ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: സ്‌കൂട്ടറില്‍ വന്ന യുവതി തന്റെ ബൈക്ക് ഓവര്‍ടേക്ക് ചെയ്തു പോയത് ഇഷ്ടപ്പെടാതെ യുവാവ് പിന്നാലെയെത്തി യുവതിയെ കമന്റടിച്ചു. അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്‌ത്താനും ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച്‌ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്ക് പറ്റി കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന്‍ (18) എന്നിവര്‍ക്കാണ് പരുക്ക്. കുന്നന്താനം – തിരുവല്ല റോഡില്‍ പാമലയില്‍ വച്ചാണ് സംഭവം. തിരുവല്ലയില്‍ നിന്നും […]

ലോട്ടറികുട്ടി നഴ്സ് ആകും; സ്വപ്നങ്ങൾക്ക് കൂട്ടായി അയോണ അക്കാഡമിയും ശ്രീ വിനായക കോളേജും

സ്വന്തം ലേഖകൻ കോട്ടയം/എറണാകുളം : പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ കഴിഞ്ഞ ദിവസം രാത്രി ആലുവ പുളിംച്ചുവടു ഭാഗത്തുകൂടി യാത്ര ചെയ്യവേ രാത്രി സമയത്തും ലോട്ടറി വിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയിരുന്നു. ഒരു പെൺകുട്ടി രാത്രി വൈകിയും ലോട്ടറി വിൽക്കുന്നതിനാൽ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ നിന്നും പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയിട്ടുണ്ടെന്നും ശേഷം നഴ്സിംഗിന് ചേർന്ന് പഠിക്കാൻ ആഗ്രമുണ്ടെന്നു അറിയിക്കുകയും ചെയ്തു. എന്നാൽ ബസ്സ് ഡ്രൈവർ ആയ അച്ഛൻ ഈ അടുത്ത കാലത്ത് സ്ട്രോക്ക് വന്ന് ശരീരം തളർന്നിരിക്കുകയാണ് അതിനാൽ സാമ്പത്തീക […]

‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’; നഷ്ട പ്രണയത്തിലും വ്യത്യസ്തനായി യുവാവ്

തൃശൂർ: കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിന്റെ വശത്ത് റോഡിരികിലായി യുവാവ് ഒറ്റക്ക് ഊതി വീര്‍പ്പിച്ചു കെട്ടിയത് ചുവന്ന ഹൃദയം പോലുള്ള 666 ബലൂണുകള്‍. കാരണം തിരക്കിയവരോട് വരോടുള്ള യുവാവിന്റെ മറുപടിയും വളരെ വിചിത്രമായിരുന്നു. ‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’. തനി തൃശ്ശൂര്‍ ഭാഷയില്‍ യുവാവ് പറയുന്നു. ‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.’ എന്നും യുവാവ് പറയുന്നു. പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുകയും ആസിഡ് ആക്രമണം […]