മോൻസൻ്റെ  പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു.

ഈ മാഫിയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് വ്യാപാരിയുടെ വസ്തുക്കൾ ഇവർ തട്ടിയെടുത്തതായും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരപരിധിയിൽ താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിട്ടുള്ളതായി അയൽവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ സജീവ സാന്നിദ്ധ്യമായി നിറഞ്ഞ് നിന്നത് മോൻസണും ഭാര്യയും ഈ കേസുമായി ബന്ധപ്പെട്ട് വിവാദനായകനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയുമായിരുന്നു.

മുൻപ് റൈസ് പുള്ളർ തട്ടിപ്പടക്കം നിരവധി ഇടപാടുകളിൽ കണ്ണികളായിരുന്നു ഡോക്ടറും, സമുദായ നേതാവും.

ചേര്‍ത്തല സ്വദേശി മോന്‍സൺ മാവുങ്കല്‍ അറസ്റ്റിലായതോടെ പുരാവസ്തു ശേഖരവുമായി ബന്ധപ്പെട്ട വന്‍ തട്ടിപ്പിന്റെ കഥകളാണ് പുറത്തുവരുന്നത്.

പ്രവാസി വനിതയടക്കം നിരവധി പേർ തട്ടിപ്പിൽ പങ്കാളികളാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഈ വനിതയുടെ നടപടികള്‍ പലതും ദുരൂഹമാണ്. വര്‍ഷങ്ങളായി ഈ പ്രവാസി വനിതയും മോന്‍സണും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഈ വനിതയാണ് മോന്‍സണെ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത്. മാസത്തില്‍ ഒരു തവണയെന്ന രീതിയില്‍ ഇവര്‍ പോലീസ് ആസ്ഥാനത്ത് കയറിയിറങ്ങി നടക്കുന്നത് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

ഈ പ്രവാസി വനിതയുടെ ജോലിയെന്തെന്നോ എന്താണ് കേരളാ പോലീസിലെ ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധമെന്നോ ആര്‍ക്കും അറിയില്ല. കേരളാ പോലീസ് കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ നടത്തുന്ന പരിപാടികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ഇവര്‍. എന്താണ് ഇവര്‍ക്ക് പോലീസുമായി ഇത്രയധികം ബന്ധമെന്ന ചോദ്യമാണ് ഇതോടെ പ്രസക്തമാകുന്നത്.

അടിക്കടി വിദേശത്തുനിന്നും കേരളത്തിലെത്താനുള്ള ഇവരുടെ സാമ്പത്തിക സ്രോതസും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

മോൻസൻ്റെ കലൂരിലെ വീട്ടിൽ പെൺവാണിഭവും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടക്കുന്നത് നേരിട്ട് കണ്ടുവെന്ന് പരാതിക്കാർ തന്നെ പറയുന്നു.

ഇത്തരം ഇടപാടുകളിൽ സിനിമാ നടന്മാർക്കും, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വിദേശ വനിതയ്ക്കും, കോട്ടയത്തെ ഡോക്ടറടക്കമുള്ളവർക്കും ഉള്ള പങ്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളു.

ഇത്തരം പല നാറ്റക്കഥകളും ഈ കേസിന്റെ ഭാഗമായി പുറത്ത് വന്നേക്കും.