ലോട്ടറികുട്ടി നഴ്സ് ആകും; സ്വപ്നങ്ങൾക്ക് കൂട്ടായി അയോണ അക്കാഡമിയും ശ്രീ വിനായക കോളേജും

ലോട്ടറികുട്ടി നഴ്സ് ആകും; സ്വപ്നങ്ങൾക്ക് കൂട്ടായി അയോണ അക്കാഡമിയും ശ്രീ വിനായക കോളേജും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം/എറണാകുളം : പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ കഴിഞ്ഞ ദിവസം രാത്രി ആലുവ പുളിംച്ചുവടു ഭാഗത്തുകൂടി യാത്ര ചെയ്യവേ രാത്രി സമയത്തും ലോട്ടറി വിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയിരുന്നു. ഒരു പെൺകുട്ടി രാത്രി വൈകിയും ലോട്ടറി വിൽക്കുന്നതിനാൽ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ നിന്നും പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയിട്ടുണ്ടെന്നും ശേഷം നഴ്സിംഗിന് ചേർന്ന് പഠിക്കാൻ ആഗ്രമുണ്ടെന്നു അറിയിക്കുകയും ചെയ്തു.

എന്നാൽ ബസ്സ് ഡ്രൈവർ ആയ അച്ഛൻ ഈ അടുത്ത കാലത്ത് സ്ട്രോക്ക് വന്ന് ശരീരം തളർന്നിരിക്കുകയാണ് അതിനാൽ സാമ്പത്തീക ബുദ്ധിമുട്ടുകളുള്ളതിനാൽ പഠന ചിലവുകൾ താങ്ങാനാവില്ലെന്നും, കുടുംബം പുലർത്താനായാണ് ഇപ്പോൾ ലോട്ടറി വിൽപ്പനക്ക് ഇറങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടയിൽ നഴ്‌സാകുക എന്ന സ്വപ്നം വിദൂരമാണ്. ഈ വിവരങ്ങൾ രഞ്ജു തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ഈ പെൺകുട്ടിയെ സഹായിക്കാൻ സന്മനസുള്ളവർ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പ്രമുഖ മാധ്യമങ്ങൾ ഇത് വാർത്തയായി നൽകുകയും ചെയ്തിരുന്നു.

മാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിഞ്ഞ ശ്രീ വിനായക കോളേജ് ഓഫ് നഴ്സിംഗിലെ അഡ്മിഷൻ ഡിറക്ടറായ മെൽബിൻ മൈക്കിൾ, കോട്ടയം അയോണ അക്കാഡമി ഉടമയും ബാംഗ്ലൂരിൽ സംരംഭകനുമായ സേജുലാൽ എന്നിവർ ആലുവ സ്വദേശിനിയായ കൃഷ്ണപ്രിയയുടെ പഠനചിലവുകൾ ഏറ്റെടുക്കാൻ മുന്നോട്ടു വരികയുമായിരുന്നു.

മെൽബിൻ, സേജുലാൽ എന്നിവർ രാവിലെ കൃഷ്ണപ്രിയയുടെ വീട്ടിലെത്തി ബാംഗ്ലൂരിലെ ശ്രീ വിനായക കോളജിൽ ഫീസടച്ചു അഡ്മിഷൻ തരപ്പെടുത്തിയതിന്റെ സർട്ടിഫിക്കറ്റുകൾ കൈമാറി. തുടർന്നുള്ള നാല് വര്ഷങ്ങളിലെയും പഠനചിലവുകൾ പൂർണമായും അയോണ അക്കാഡമിയും ശ്രീ വിനായക കോളേജും ചേർന്ന് നൽകുന്നതെയിരിക്കും.