കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലെ ഡിഡിആർസി ലാബിലെ പഞ്ഞിയും, സിറിഞ്ചും, കോവിഡ് ശ്രവപരിശോധന നടത്തുന്ന ഉല്പന്നങ്ങൾ അടക്കമുള്ളവ  ലാബിന് മുൻപിൽ  കൂട്ടിയിട്ട് കത്തിക്കുന്നു; കണ്ണടച്ച് പഞ്ചായത്ത് അധികൃതരും പൊലീസും; സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാകാതെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും

കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലെ ഡിഡിആർസി ലാബിലെ പഞ്ഞിയും, സിറിഞ്ചും, കോവിഡ് ശ്രവപരിശോധന നടത്തുന്ന ഉല്പന്നങ്ങൾ അടക്കമുള്ളവ ലാബിന് മുൻപിൽ കൂട്ടിയിട്ട് കത്തിക്കുന്നു; കണ്ണടച്ച് പഞ്ചായത്ത് അധികൃതരും പൊലീസും; സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാകാതെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും

Spread the love

കോട്ടയം: കോവിഡ് ഭീതി രൂക്ഷമായ സാഹചര്യത്തിലും, രോഗം പരത്തുന്ന നടപടിയാണ് കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഡിഡിആർസി ലാബിൻ്റേത്.

ലാബിലെ പരിശോധനാ മാലിന്യങ്ങൾ ലാബിന് മുന്നിൽ തന്നെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായത്തോടെ രോഗികളിൽ നിന്നും പരിസരവാസികളിൽ നിന്നും പരാതി പ്രവാഹമാണ്. പക്ഷെ നാളിതുവരെയായിട്ടും പൊലീസോ അധിക്യതരോ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.

നാളുകളായി ഡിഡിആർസി ലാബിന് മുന്നിൽ തന്നെയാണ് ലാബിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും ഉയരുന്ന വിഷപ്പുക ശ്വസിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും, വ്യാപാരികൾക്കും, നാട്ടുകാർക്കും ദുസ്സഹമാക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജിൽ എത്തുന്ന കോവിഡ് രോഗികളുടെയും, മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവരുടെയും പരിശോധനകൾ പലതും നടക്കുന്നത് ഡിഡിആർസിയിലാണ്. രക്ത പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സിറിഞ്ച് മുതൽ കോവിഡ് ശ്രവ പരിശോധന നടത്തുന്ന വേസ്റ്റുകളും മറ്റു പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇതിനു മുന്നിലാണ് കൂട്ടിയിട്ട് കത്തിക്കുന്നത്.

പൊതുയിടത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കരുതെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ല. എല്ലാം ഒരു തരം അഡ്ജസ്റ്റ്മെൻ്റാണ്. ഇതിൽ നിന്നുണ്ടാകുന്ന വിഷപ്പുക ശ്വസിക്കുന്നത് മാരകമായ അസുഖങ്ങൾ ഉണ്ടാക്കുമെന്ന് ലാബ് അധികൃതർക്കും അറിയാം. ഇതിൻ്റെ പുക ശ്വസിച്ച് നിരവധി പേർക്ക് ഇതിനോടകം തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഇതൊന്നും കാണേണ്ടവർ കാണില്ല.

നിരവധി തവണ ഈ വിഷയം ചൂണ്ടിക്കാട്ടി ആർപ്പൂക്കര പഞ്ചായത്ത് അധികൃതർക്കും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും നിരവധി പേർ പരാതി കൊടുത്തു. പക്ഷെ മെഡിക്കൽ കോളേജ് അധികൃതർ ഉൾപ്പെടെ പൊലീസും പഞ്ചായത്ത് അധികൃതരും ഈ പ്രശ്നത്തിന് നേരെ കണ്ണടക്കുകയാണ്.

കോവിഡ് കാലത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് സർക്കാർ കുറച്ചിട്ടും നിരക്ക് കൂട്ടിവാങ്ങിയതുൾപ്പെടെ കോവിഡ് പരിശോധനയിൽ നെഗറ്റീവായ രോഗിക്ക് പോസീറ്റിവ് റിപ്പോർട്ട് നൽകിയതടക്കം നിരവധി ആരോപണങ്ങളാണ് ഡിഡിആർസി ലാബിനെതിരെ ഉയർന്നിരുന്നത്.