മുണ്ടക്കയത്ത് ബ്ലേഡുകാരൻ്റെ വീട്ടിൽ അർദ്ധരാത്രി പൊലീസ് റെയ്ഡ്; ബ്ലാങ്ക് ചെക്കുകളും, പ്രോമിസറിനോട്ടും, 3 ലക്ഷം രൂപയും പിടിച്ചെടുത്തു; മുണ്ടക്കയത്തും വണ്ടൻപതാലിലും പത്താം കളം ഇടപാടെന്ന് തേർഡ് ഐ ന്യൂസ് രണ്ട് മാസം മുൻപേ വിളിച്ച് പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു; വണ്ടൻപതാലിലെ ഓട്ടോ ഡ്രൈവറടക്കം നിരവധി പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: മുപ്പതിനായിരം രൂപയ്ക്ക് പത്താം പൊക്കം മൂവായിരം രൂപ പലിശ. ആറ് മാസം മുൻപ് മുപ്പതിനായിരം രൂപ വെട്ടിക്കാട്ട് ഫിനാൻസിൽ നിന്നും പലിശയ്ക്ക് വാങ്ങിയ വ്യാപാരിയോട് ഇരുപത്തി ഏഴായിരം രൂപ മൂന്ന് മാസം കൊണ്ട് പലിശ വാങ്ങിയ കൊള്ള പലിശക്കാരൻ്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മുണ്ടക്കയം ബസ് സ്റ്റാൻഡിന് എതിർവശം വെട്ടിക്കാട്ട് ഫൈനാൻസ് നടത്തുന്ന ജോയിയുടെ മകൻ പ്രിൻസ് എബ്രാഹാമിൻ്റെ ചിറ്റടിയിലെ വീട്ടിലും സ്ഥാപനത്തിലുമാണ് ഒരേ സമയം എസ് എച്ച് ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. എട്ട് […]

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് എടാ, എടീ വിളി അവസാനിപ്പിച്ച് പൊലിസ്; തൊടുപുഴയിൽ മാതാപിതാക്കളെ അസഭ്യം പറഞ്ഞ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെത്തിയ പൊലീസ് ആത്മസംയമനം കൈവിട്ടില്ല; യുവാവ് പൊലിസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും എടാ, എടീ വിളിക്കാതെ “ഉപദേശിച്ച് ” പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: എടാ, എടീ എന്ന് പൊതുജനങ്ങളെ വിളിക്കരുതെന്നും മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ തൊടുപുഴയില്‍ കേട്ടാലറക്കുന്ന തെറി വിളിച്ചയാളോട് സഹിഷ്ണുതയോടെ സംസാരിക്കുന്ന പൊലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആലക്കോട് സ്വദേശിയായ അനസ് എന്നയാള്‍ അസഭ്യം പറഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയത്. മാതാപിതാക്കളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു എന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറെയുമാണ് ഓട്ടോറിക്ഷ ഡ്രൈവറായ അനസ് അസഭ്യം പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രാത്രി […]

കുമളിയിൽ പതിനാലുകാരിയായ രാജസ്ഥാൻ സ്വദേശിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? കേസ് അട്ടിമറിച്ച കുമളി മുൻ പ്രിൻസിപ്പൽ എസ് ഐ പ്രശാന്ത് പി നായരടക്കം മൂന്ന് എസ് ഐ മാർ സസ്പെൻഷനിലായിട്ട് മൂന്ന് മാസം; കേസ് അട്ടിമറിച്ചതിന് പിന്നിൽ വൻ ഗൂഡാലോചന; ഒഴുകിയത് ലക്ഷങ്ങളെന്ന് സൂചന; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും വഞ്ചി തിരുനക്കരയിൽ തന്നെ

ഏ.കെ. ശ്രീകുമാർ കുമളി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്. കേസ് അട്ടിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുമളി സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ  എസ്ഐ പ്രശാന്ത് പി നായർ , കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായിരുന്ന ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻറ് ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെയും ഒരു അനക്കവും സംഭവിച്ചില്ല. പഴമക്കാർ […]

ദേശാഭിമാനി ടി.കെ. മാധവൻ സ്മരണ പുതുക്കി

സ്വന്തം ലേഖകൻ തിരുവാർപ്പ് : ദേശാഭിമാനി ടി.കെ മാധവന്റെ 136 – മത് ജന്മദിനം ടി കെ മാധവൻ സഞ്ചാര സ്വാതന്ത്ര സമരത്തിനു നേതൃത്വം നല്കി മർദ്ദ ന മേ റ്റ തിരുവാർ പ്പിൽ ടി കെ മാധവൻ ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൻ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ടി കെ മാധവൻ പഠന കേന്ദ്രം കേന്ദ്രീകരിച്ച് പുഷ്പാർച്ചന, ജന്മദിന സമ്മേളനം എന്നിവ നടന്നു. ഡോ : അജയ് ശേഖർ (പ്രൊഫ: കാലടി സംസ്കൃത സർവ്വകലാശാല ) മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ശ്രീ .എ.എം.ബൈജു […]

തട്ടിപ്പുകാരി സൂര്യാ എസ് നായർക്കെതിരെ നിരവധി പരാതികൾ ;പാവങ്ങളെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടിക്ക് മുകളിലെന്ന് സൂചന; താമസം തെള്ളകത്തെ ആഡംബര ഫ്ലാറ്റിലും ; ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ പിടിയിലായതോടെ നിരവധി പേർ തട്ടിപ്പിനിരയായതായി പൊലീസിൽ പരാതി നല്കി. പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി. ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ സൂര്യ പറ്റിച്ചതായാണ് പുറത്തു വരുന്ന വിവരം. ഒരു ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെ ലോൺ ശരിയാക്കിത്തരാം […]

രാജേഷ്.കെ.പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി’: പുസ്തക പ്രകാശനം നാളെ

സ്വന്തം ലേഖകന്‍ പത്തനംതിട്ട: രാജേഷ് കെ പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി ‘ എന്ന പുതിയ പുസ്തകം നാളെ പ്രകാശനം ചെയ്യപ്പെടുന്നു.  റാന്നി മുന്‍ എംഎല്‍എ രാജു ഏബ്രഹാം പ്രകാശനം നിര്‍വ്വഹിക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രകാശ് കണ്ണംതാനം ഏറ്റുവാങ്ങും. ഡോണ്‍ ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. റാന്നി ചേത്തക്കല്‍ കെവിഎംഎസ് ഹാളില്‍ വ്യാഴാഴ്ച 10-ന് നടക്കുന്ന പ്രകാശന കര്‍മ്മത്തില്‍ മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍ പ്രഹ്ലാദന്‍, സഞ്ജീവ് ശ്രീദേവി തുടങ്ങിയവരും നാടിന്റെ പ്രതിനിധികളും ആശംസയറിയിക്കും. റാന്നി താലൂക്കിലെ ചേത്തക്കല്‍ – ഇടമണ്‍-മക്കപ്പുഴ […]

ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പുറത്തിറങ്ങാം; സർക്കാർ നിയന്ത്രണം വ്യക്തതയില്ലാത്തതും, അശാസ്ത്രീയവും, ഭരണഘടന ഉറപ്പ് നല്ക്കുന്ന മൗലിക അവകാശത്തിൻമേലുള്ള കടന്നുകയറ്റവും; സർക്കാർ നിർദ്ദേശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഏ. കെ.ശ്രീകുമാറിൻ്റെ ഹർജിയിൻമേൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, ഒരു മാസം മുൻപ് കോവിഡ് വന്നു പോയവർക്കോ, രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കോ മാത്രം കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ അനുമതി നല്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏ.കെ ശ്രീകുമാർ നലകിയ ഹർജിയിൻമേൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോൾ കൃത്യമായ വിശദീകരണം നല്കാനാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്. വാക്‌സിൻ വിതരണം കാര്യക്ഷമമാക്കാതെയുള്ള ഇത്തരം നിർദ്ദേശങ്ങർ ഭരണഘടന ഉറപ്പു […]

72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കടകളിൽ പ്രവേശനം; സർക്കാർ നിയന്ത്രണങ്ങൾ അശാസ്ത്രീയവും ഭരണഘടന ഉറപ്പ് നല്ക്കുന്ന മൗലിക അവകാശത്തിൻമേലുള്ള കടന്നുകയറ്റവും; സർക്കാർ നിർദ്ദേശങ്ങൾ റദ്ദാക്കണം ഏ. കെ.ശ്രീകുമാറിൻ്റെ ഹർജി ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, ഒരു മാസം മുൻപ് കോവിഡ് വന്നു പോയവർക്കോ, രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കോ മാത്രം കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ അനുമതി നല്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏ.കെ ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി നല്കി. വാക്‌സിൻ വിതരണം കാര്യക്ഷമമാക്കാതെയുള്ള ഇത്തരം നിർദ്ദേശങ്ങർ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ശ്രീകുമാർ പറഞ്ഞു. സർക്കാരിൻ്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരമുള്ള നിയന്ത്രണം തുല്യത, സഞ്ചാര സ്വാതന്ത്ര്യം, വ്യക്തി […]

ക്യാൻസറും, വൃക്കരോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻറടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം കഴിക്കുമ്പോൾ തടിച്ച് വീർക്കുന്നത് സ്വകാര്യ ആശുപത്രികൾ: നമ്മുടെ തീൻമേശയിലേക്ക് എത്തുന്ന മാരക വിഷം ഇവയൊക്കെ

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു.ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരക വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പച്ചക്കറികൾ കേരള വിപണിയിലേക്ക് എത്തുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്ന എൻഡോസൾഫാനടക്കമുള്ള കീടാനാശിനികൾ തളിച്ച്.അത് മാത്രമാണ് മലയാളികൾ കാൻസറും വൃക്കരോഗങ്ങളും പിടിപെട്ട് നിത്യരോഗികളായി മാറുന്നതിന് പ്രധാന കാരണവും. തമിഴ്‌നാട്ടിലെ കൃഷി സ്ഥലങ്ങളിൽ കേരളീയർക്ക് […]

മുണ്ടക്കയത്തിൻ്റെ ഹൃദയം പിളർന്ന് പാറമട മാഫിയ; തുടർച്ചയായുണ്ടാകുന്ന പ്രളയവും വെള്ളപൊക്കവും കണ്ടിട്ടും അനക്കമില്ലാതെ ഭരണകൂടവും, കോടതികളും; മണ്ണെടുപ്പും മലതുരന്നുള്ള കൊള്ളയും മലയോരത്തെ ഭയപ്പെടുത്തുന്നു

ഏ.കെ. ശ്രീകുമാർ മുണ്ടക്കയം: മുണ്ടക്കയത്തെ ഭൂമിയും മലകളും തുരന്നു തിന്ന് മണ്ണ്, പറമട മാഫിയ. മണ്ണും, കല്ലും മാന്തിയെടുത്ത് മുണ്ടക്കയത്തെ മലനിരകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മുണ്ടക്കയത്തെ മലനിരകൾ തുരന്നു തിന്നുന്ന മാഫിയ സംഘം കോടികളാണ് സമ്പാദിച്ചത്. തുടർച്ചയായി ഉണ്ടായ പ്രളയവും, വെള്ളപൊക്കവും കണ്ടിട്ടും ഭൂമിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ മാഫിയ സംഘം തയ്യാറാകുന്നില്ലെന്നാണ് മുണ്ടക്കയത്തു നിന്നും പുറത്തു വരുന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്. മുണ്ടക്കയം ടൗണിൽ നിന്നും നോക്കുമ്പോൾ കാണുന്ന അതിഭീകരമായ കാഴ്ചയാണ് തേർഡ് ഐ ന്യൂസ് ലൈവ് […]