പ്രിയ നേതാവ് വി.എസിന് ഇന്ന് 97-ാം പിറന്നാൾ ; പതിവ് പോലെ ആരവമില്ലാതെ പിറന്നാൾ ആഘോഷം

സ്വന്തം ലേഖകൻ കണ്ണൂർ : കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാൾ. എല്ലാത്തവണത്തെയും പോലെ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാൾ. പ്രായത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളിലും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമല്ല. 1923 ഒക്ടോബർ 20 നാണ് വേലിക്കകത്ത് ശങ്കരൻ അച്യൂതാനന്ദൻ എന്ന വി.എസ് അച്യൂതാനന്ദന്റെ ജനനം.നാല് വയസ്സുള്ളപ്പോൾ വിഎസിന്റെ അമ്മ മരിച്ചു. 11ാം വയസ്സിൽ അച്ഛനും മരിച്ചപ്പോൾ പഠനം നിർത്തി ജോലിക്കിറങ്ങുകയായിരുന്നു. സഹോദരനൊപ്പം തയ്യൽ ജോലിയും പിന്നീട് കയർ ഫാക്ടറിയിലും […]

മോൻസ് ജോസഫ് യു.ഡി.എഫ് ജില്ലാ ചെയർമാൻ; സജി മഞ്ഞക്കടമ്പനെ തഴഞ്ഞ് യു.ഡി.എഫും കേരള കോൺഗ്രസും; ജോസഫ് ഗ്രൂപ്പിലെ അസ്വാരസ്യം മറ നീക്കി പുറത്ത്; മോജോ സംഖ്യം പിടി മുറുക്കിയതോടെ ജോസഫ് ഗ്രൂപ്പ് വൻ പൊട്ടിത്തെറിയിലേക്ക്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തേക്ക്. ഇന്ന് യു.ഡി.എഫിന്റെ ജില്ലാ തല ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴാണ് ഗ്രൂപ്പിസം മറ നീക്കി പുറത്തേക്ക് വന്നത്. കോട്ടയം ജില്ലാ ചെയർമാൻ ആകേണ്ടിയിരുന്നത് സ്വഭാവികമായും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനായിരുന്നു. ഇതിന് മുമ്പ് യു.ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ ജില്ലാ പ്രസിഡന്റായിരുന്ന സണ്ണി തെക്കേടമായിരുന്നു.എന്നാൽ മോൻസ് ജോസഫും മുൻ എം.പിയും ജോസഫ് വിഭാഗം സംസ്ഥാന ചാർജ് സെക്രട്ടറിയുമായ ജോയി അബ്രഹാവും കൂടി രൂപീകരിച്ച […]

രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ യു.ഡി.എഫിനൊപ്പം നിന്നു നേടിയ സ്ഥാനങ്ങൾ എല്ലാം കേരള കോൺഗ്രസ് രാജി വയ്ക്കണം: ചിന്റു കുര്യൻ ജോയി

സ്വന്തം ലേഖകൻ കോട്ടയം: പ്രവർത്തകരെയും നേതാക്കളെയും വഞ്ചിച്ച് ഇടതു മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ശേഷം രാഷ്ട്രീയ മാന്യതയും ധാർമ്മികതയും പറയുന്ന ജോസ് കെ.മാണി യു.ഡി.എഫിൽ നിന്നു നേടിയ സ്ഥാനങ്ങൾ എല്ലാം രാജി വയ്ക്കാൻ തയ്യാറാകണമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമ്മികതയുടെയും മാന്യതയുടെയും പേരിലാണ് ജോസ് കെ.മാണി രാജ്യസഭാ എം.പി സ്ഥാനം രാജി വച്ചത്. ഈ മാന്യതയെന്നത് സത്യസന്ധമായാണ് ഉയർത്തുന്നതെങ്കിൽ തോമസ് ചാഴികാടൻ എം.പി സ്ഥാനം ആദ്യം രാജി വയ്ക്കണം. അതു പോലെ തന്നെ കോൺഗ്രസ് യു.ഡി.എഫ് […]

ഹത്രാസ്‌ സംഭവം; കോണ്‍ഗ്രസ്‌ സത്യാഗ്രഹം 5ന്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക എന്ന്‌ ആവശ്യപ്പെട്ടും എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കും എതിരായ യു.പി പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 തിങ്കളാഴ്‌ച നേതാക്കള്‍ സത്യാഗ്രഹം നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു. കോവിഡ്‌ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്‌ രാവിലെ 10 മുതല്‍ ഉച്ചക്ക്‌ 12 വരെയാണ്‌ സത്യാഗ്രഹം.കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ്‌ രമേശ്‌ […]

യു.ഡി.എഫിനോടു പത്തു ചോദ്യങ്ങളുമായി ജോസ് കെ.മാണി വിഭാഗം; ചിഹ്നവും പാർട്ടിയും ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു യു.ഡി.എഫ് നിലപാട്; കുട്ടനാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിനെ വെട്ടിലാക്കി ജോസ് കെ.മാണി

തേർഡ് ഐ പൊളിറ്റിക്‌സ് കോട്ടയം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസ് കെ.മാണി വിഭാഗത്തെ ഒപ്പം നിർത്താൻ പരിശ്രമിക്കുന്ന യു.ഡി.എഫിനു വൻ തിരിച്ചടി നൽകി പത്തു ചോദ്യങ്ങളുമായി ജോസ് കെ.മാണി വിഭാഗം. കെ.എം മാണിയ്‌ക്കെതിരായി നടത്തിയ ഗൂഡാലോചന മുതൽ, ജോസ് കെ.മാണിയെയും പാർട്ടിയെയും തകർക്കാൻ നടത്തിയ ശ്രമങ്ങൾ വരെ ഉൾപ്പെടുത്തി പത്ത് ചോദ്യങ്ങളാണ് ഇപ്പോൾ കേരള കോൺഗ്രസ് എം പുറത്തിറക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അക്ഷരാർത്ഥത്തിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ്. തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടു പോരാട്ടത്തിനു തയ്യാറെടുക്കുകയാണ് ജോസ് കെ.മാണി വിഭാഗം […]

വരുതിക്ക് വന്നാൽ ആളും തരവും നോക്കി തീരുമാനിക്കും; ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും: കോടിയേരി ബാലകൃഷ്ണൻ; യുഡിഎഫിനേയും ബിജെപിയേയും തകർക്കുക പൊതു ലക്ഷ്യമെന്ന് പാർട്ടി മുഖ പത്രത്തിൽ ലേഖനം; ജോസ്മോനായതു കൊണ്ട് വേണേൽ കഴിഞ്ഞതൊക്കെ മറക്കാം; അല്ലേലും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് സിനിമയിൽ പോലും പറയുന്നുണ്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചന വീണ്ടും നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. യുഡിഎഫിനേയും ബിജെപിയേയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി […]

അന്നേ ഞങ്ങൾ പറഞ്ഞു അനിൽ നമ്പ്യാർ കള്ളനാണെന്ന്..! ജനം ടിവി മേധാവി അനിൽ നമ്പ്യാരുടെ കള്ളത്തരം തുറന്നു കാട്ടി മാധ്യമപ്രവർത്തകയുടെ പോസ്റ്റ് വൈറൽ; സംഘപരിവാർ അനുഭാവിയായ മാധ്യമപ്രവർത്തക പറയുന്നത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: അന്നേ ഞങ്ങൾ പറഞ്ഞതാണ് ഇയാൽ കള്ളനാണെന്ന്..! സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞ മാധ്യമ പ്രവർത്തകനും ജനം ടി.വി കോ ഓർഡിനേറ്റിംങ് എഡിറ്ററുമായ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞ് സംഘപരിവാർ സഹയാത്രികയായ മാധ്യമപ്രവർത്തക. പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും സംഘപരിവാർ അനുഭാവിയുമനായ ശ്രീല പിള്ളയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. സ്വപ്നയുടെ കോൾലിസ്റ്റിൽ ഒന്നോ രണ്ടോ കോൾ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാനോ സ്റ്റേറ്റ്‌മെന്റ് റെക്കോർഡ് ചെയ്യാനോ കസ്റ്റംസ് വിളിപ്പിക്കുമെന്ന് താൻ […]

നേഴ്സിംഗ് പഠനം – സീറ്റുകൾ വർദ്ധിപ്പിക്കണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ നഴ്സിങ്ങ് സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള സാഹചര്യം വിദ്യാർത്ഥികൾക്ക് നഷ്ടമായി. ഇതോടുകൂടി, കേരളത്തിൽ നേഴ്സിംഗ്, പാരാ മെഡിക്കൽ കോഴ്സുകളിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ഗവണ്മെന്റ് സെക്ടറിൽ സീറ്റ് വർദ്ധനവിന് അടിയന്തിരമായി ആരോഗ്യവകുപ്പും സർക്കാരും തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം സ്വാശ്രയ മേഖലയിൽ എങ്കിലും സീറ്റ് വർദ്ധന നടപ്പാക്കണമെന്നും കോട്ടയം ജില്ലാ […]

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നിൽ പിണറായി: രേഖകൾ തീയിട്ട് നശിപ്പിച്ചത് മുഖ്യമന്ത്രിയും, കെടി ജലീലും നടത്തിയ വിദേശ യാത്രകളുടെ രേഖകൾ നശിപ്പിക്കാൻ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടിത്തമുണ്ടായതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിയെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സെക്രട്ടേറിയറ്റ് വളപ്പിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊലീസ് വാഹനത്തിൽ നിന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്റെയും വിദേശ യാത്രകൾ സംബന്ധിച്ച രേഖകൾ എൻഐഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രേഖകൾക്ക് തീയിട്ടതെന്നും സുരേന്ദ്രൻ ആരോപിച്ചു. തങ്ങളെ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്ത ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നാണംകെട്ട കളിയാണ് കളിക്കുന്നതെന്നും, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേന്ദ്ര […]

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; ഇന്നു ചേരുന്ന നിയമസഭ നിർണായകമാകും; അവിശ്വാസ പ്രമേയ ചർച്ചയും ഇന്ന്; വിവാദ വിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനൊരുങ്ങി പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയിൽ നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗബലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം.പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുട്ടനാട്,ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എം എല്‍ എ മാരുടെ പിന്തുണയോടെ […]